എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്

20:56, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്
വിലാസം
അരിപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017MT 1206





ചരിത്രം

കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതല്‍ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടന്‍ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഇന്ന് അദ്ദേഹത്തിന്‍റെ പുതുതലമുറക്കാര്‍ തന്നെയാണ് മാനേജരായി പ്രവര്‍ത്തിക്കുന്നത്.1 മുതല്‍ 5-ാക്ലാസ്സുവരെനിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ്ഇവിടെനല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികള്‍ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാല്‍ പിന്നീട് പെണ്‍കുട്ടികളും തുടര്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരില്‍ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവന്‍ മാസ്റ്റര്‍ മുര്‍ത്തളമാഷ് തുടങ്ങിയവര്‍.പിന്നീട് അധ്യാപകരായി പരമേശ്വരന്‍ മാസ്റ്റര്‍ അബ്ദുമാസ്റ്റര്‍,അസൈനാര്‍ മാസ്റ്റര്‍,മുഹമ്മദുണ്ണി മാസ്റ്റര്‍,ചന്ദ്രമതിട്ടീച്ചര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.പരമേശ്വരന്‍മാസ്റ്റര്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റര്‍ പ്രധാന അധ്യാപകനായി 1989 വരെ പ്രവര്‍ത്തിച്ചു.1989മെയ് മുതല്‍ ആ ചുമതല നിര്‍വഹിച്ചത് ചന്ദ്രമതിട്ടീച്ചര്‍ ആയിരുന്നു.ടീച്ചര്‍ 2004 ഏപ്രില്‍ വരെ തുടര്‍ന്നു.1995 മുതല്‍ 2 Division നോടുകൂടിയാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും അതിന്‍റെ ഫലമായി ജില്ലാതലത്തില്‍ വരെ സമ്മാനങ്ങള്‍ നേടുവാനും കഴി ഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

റിപ്പബ്ലിക് ദിനം

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:10.9807226,76.1817849 | width=800px | zoom=12 }}