ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ

12:38, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jesnaebrahim (സംവാദം | സംഭാവനകൾ) (''''''പഠനോത്സവം''''' ഒരു വർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും പഠനനേട്ടങ്ങളും, രക്ഷിതാക്കൾക്ക് മുമ്പിലും സമൂഹത്തിനുമുമ്പിലും നേർക്കാഴ്ച ഒരുക്കുന്ന  വേദിയാണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനോത്സവം

ഒരു വർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും പഠനനേട്ടങ്ങളും, രക്ഷിതാക്കൾക്ക് മുമ്പിലും സമൂഹത്തിനുമുമ്പിലും നേർക്കാഴ്ച ഒരുക്കുന്ന  വേദിയാണ് പഠനോത്സവം. ഇതിന്റെ ഭാഗമായി കുമ്പംകല്ല് സിറ്റിയിൽ പഠനോത്സവം നടത്താറുണ്ട്. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ അറിവുകൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുക ആയിരുന്നു ലക്‌ഷ്യം.  വിവിധ പഠനോപകരണങ്ങൾ, ചാർട്ടുകൾ, കുട്ടിക്കട, വിവിധ മാസ്കുകൾ, മാഗസിനുകൾ എന്നിവ പ്രദർശിപ്പിക്കുന്നു.  ആക്ഷൻ  സോങ്‌സ്, പാചകക്കുറിപ്പുകൾ, ഫസ്റ്റ് എയിഡ് ബോക്സിന്റെ ആവശ്യകത, ട്രാഫിക് ലൈറ്റിന്റെ ബോധവൽക്കരണം, ഗണിത പ്രശ്നോത്തരികൾ, അറബി ഗാനങ്ങൾ, കഥ, കവിത തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.  മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും സഹകരണവും കൊണ്ട് പരിപാടി വൻ വിജയമാവാറുണ്ട്.  


പ്രവേശനോത്സവം

പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.


പരിസ്ഥതി ദിനാചരണം

പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു.


വായന വാരാചരണം

പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു.


ബഷീർ ദിനം

കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.


ഓണം

കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .


സ്വാതന്ത്ര്യ ദിനാചരണം

സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു .


അധ്യാപകദിനം

അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു


ഗാന്ധി ജയന്തി

മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു


കേരളപ്പിറവി

കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. കേരളത്തെസംബന്ധിച്ച  വിവിധ  വിഷയങ്ങളെക്കുറിച്ച്  പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു


ശിശുദിനം

കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം  നടത്തുന്നു.


മാതൃദിനം

അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു.