സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/അക്ഷരവൃക്ഷം

14:18, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SINCHU VARGHESE K (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'മഴ'
പാടത്തൂടെ നടക്കും നേരം 
വാടിയ ചെടികൾ കണ്ടു ഞാൻ
മേഘം മൂടിയ മാനം നോക്കി
മാടി വിളിച്ചു മഴയെ ഞാൻ
പൊടികൾ പറത്തി അണഞ്ഞു
വേഗം വീശിയടിക്കാൻ കുളിർക്കാറ്റ് 
ഇടിയുടെ ശബ്ദം കേട്ട നേരം
ഓടിയൊളിച്ചു വീട്ടിൽ ഞാൻ 
കുടകുട മഴയതു പെയ്ത നേരം
മോടിയിലാടി ചെടിയെല്ലാം
GEORGY DIPU
STD 3