ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24

22:09, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS MAMPURAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി ആരംഭിച്ചു

 

കൊടും ചൂടിലും വെള്ളം കിട്ടാതെ പാറിപറക്കുന്ന പറവകൾക്കു ദാഹ ശമനത്തിന് വേണ്ടി സ്കൂളിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന കാരുണ്യത്തിന്റെ ഒരു തുള്ളി ദാഹ ജലം ഒരുക്കി.കുട്ടികളോട് തങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ ആവശ്യപെടുകയും ചെയ്തു

 
പഠനോത്സവം ഉദ്ഘടന കർമ്മം പി ടി എ പ്രസിഡന്റു ശ്രി ഹസ്സൻ കുട്ടി നിവഹിക്കുന്നു
 
പഠനോത്സവം

പഠനോത്സവം

 
പഠനോത്സവം
 
വിജയസ്പർശം

കുട്ടികളുടെ മികവ് പ്രദര്ശിപ്പിക്കുന്ന് ഉത്സവം ആയിരുന്നു പഠനോത്സവം.കുട്ടികളുടെ  പാഠ ഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുട്ടികൾ നാടകവും ,സ്കിറ്റും , നൃത്താവിഷ്‌ക്കാരം ,പാട്ടും  വിവിധ പരിപാടികളും അവതരിപ്പിച്ചു കൂടാതെ ശാസ്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചു.ഇംഗ്ലീഷിലും അറബിയിലും വിവിധ സ്‌കിറ്റുകൾ അവതരിപ്പിച്ച,ഗണിതത്തിലെ ചില കളികളും കൗദുകം ഉളവാക്കാക്കി













വിജയസ്പർശം

 


 
വിജയസ്പർശം




മിഴിയരങ് വാർഷികാഘോഷം  2024

മമ്പുറം ജി എം എൽപി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിന്ന വാർഷിക പരിപാടിയും യാത്രയപ്പ് സമ്മേളനവും  അതി വിപുലമായി സംഘടിപ്പിച്ചു.കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും ,അദ്ധ്യാപകരുടെയും പരിപാടികൾകൊണ്ട് മിഴിയരങ് കളര്ഫുള്ളായി കൂടാതെ ബീറ്റ്‌സ് ബാൻഡ് കാലിക്കറ്റിന്റെ ഗാനമേളയും കൊണ്ട് പരിപാടിക് മാറ്റു കൂടി. മൂന്നര പതിറ്റാണ്ടിനു ശേഷം തന്റെ ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന ശ്രിമതി അനിത ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനത്തിൽ ഒരുപാട് ആളുകൾ പങ്കെടുത്തു  .കവിയും ,പ്രാസംഗികനും ആയ ശ്രി ശ്രീജിത് അരിയല്ലൂർ വിശിഷ്ടാത്ഥിയായി എത്തി.കൂടാതെ പഞ്ചായത് മെമ്പർമാരും,പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തു മെമ്പറും,ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചറും പരിപാടിയിൽ സന്നിഹിതരായി.

 
വാർഷികാഘോഷം 




 
വാർഷികം കുട്ടികളുടെ വിവിധ പരിപാടികൾ










ഫുടബോൾ പരിശീലന ഉദ്ഘടന കർമ്മം 

 

കുഞ്ഞു കൈകളിൽ കുഞ്ഞുറുള

 
കുഞ്ഞു കൈകളിൽ കുഞ്ഞുറുള എന്ന പദ്ധതി വീണ്ടും ആരംഭിച്ചു .
 
കുഞ്ഞു കൈകളിൽ ഒരു കുഞ്ഞുരുള പൊതി ചോറ് വിതരണം

കുഞ്ഞു കൈകളിൽ കുഞ്ഞുറുള എന്ന പദ്ധതി വീണ്ടും ആരംഭിച്ചു.

റിപ്പബ്ലിക് ദിനം

ജനുവരി 26റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പ്രധാന അദ്ധ്യാപിക ശ്രിമതി അനിത ടീച്ചർ പതാക ഉയർത്തി കുട്ടികൾക്ക് സന്ദേശം നല്കുകയും ചെയ്തു .കൂടാതെ വാർഡ് മെമ്പർ ശ്രിമതി ജൂസെറാ മൻസൂർ കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു കൂടാതെ ഓരോ ടീച്ചേയ്‌സും കുട്ടികൾക്ക് ആ ദിവസത്തിന്റെ പ്രദാനം വിശദികരിച്ചു കൊടുത്തു കുട്ടികൾ വിവിധ ഗാനങ്ങൾ ആലപിക്കുകയും അതോടൊപ്പം തന്നെ കുട്ടികൾക്ക്  ഡോക്യുമെന്ററി പ്രദർശനവും നടത്തി കൂടാതെ കൂട്ടികൾക്കു പായസവും നൽകി കൊണ്ട് ആ ദിനം കൊണ്ടാടി.

ഡയറി പ്രകാശനം

 
സംയുക്ത ഡയറി പ്രകാശനം
 

അന്താരാഷ്ട്ര അറബി ഭാഷ ദിനം

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ചു അതി വിപുലമായി തന്നെ കൊണ്ടാടി കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായിട് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുകയും മത്സരത്തിൽ ഒന്നും, രണ്ടും, മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നല്കുകയും ചെയ്തു.പരിപാടിയുടെ ഉൽഘടന കർമ്മം ഹാഫിള് മുഹമ്മദ് അമിൻ നിർവഹിച്ചു.തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.അതോടൊപ്പം തന്നെ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.കുട്ടികളിൽ ഭാഷയോടുള്ള താല്പര്യം കൂടാൻ ഇതുകൊണ്ട് സാധിച്ചു.

 
അറബി ദിനാഘോഷം 2023

ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം അതി വിപുലമായി തന്നെ സ്കൂളിൽ കൊണ്ടാടി.കുട്ടികളുടെ വിവിധ പരിപാടികളും,കുട്ടികൾ കൊണ്ടുവന്ന വിവിധ പലഹാരങ്ങൾ പങ്കിട്ടും ,കരോളും,പാട്ടും ഡാൻസും ,കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങളും കെട്ടി തൂകി,ഉച്ചക്കുള്ള മന്തിയും കയിച്ചു കൊണ്ട് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം സുന്ദരമാക്കി.

 
ക്രിസ്തുമസ് ആഘോഷം 2023

പുകയില രഹിത വിദ്യാലയം

എ ആർ നഗർ പഞ്ചായത്തിന് കീഴിലെ മുഴുവൻ വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയം ആയി  പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു അടുത്തുള്ള കടകളിൽ കയറി ബോധവൽക്കരണവും നോട്ടീസും കൊടുത്തു.അതുപോലെ തന്നെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാഡുകളും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ,ബാനറുകളും സ്ഥാപിക്കുകയും ചെയ്തു.ഇതിനെതിരെയുള്ള ഒരു പാവ നാടകവും,ഡാൻസും സംഘടിപ്പിച്ചു.

 
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

വേങ്ങര ഉപജില്ലാ കലോത്സവം

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ വിദ്യാർഥികൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ 12 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 11 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു.അതുപോലെ  മോണോ ആക്ടിൽ ആയിഷ സെക്കന്റ് വിത്ത് എ ഗ്രേഡും നേടി.അറബികിൽ 5 എഗ്രേഡും 3 ബി ഗ്രേഡും നേടിക്കൊണ്ട് കുട്ടികൾ മിന്നുന്ന പ്രകടനങൾ കാഴ്ച വെച്ചു.

 
വേങ്ങര ഉപജില്ലാ കലാമേള 2023
 
വേങ്ങര ഉപജില്ലാ കലാമേള 2023 വിജയികൾ
 
 

നവംബർ 14ശിശു ദിനം

നവംബർ ശിശു ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വയസ്സ് മുതൽ വയസ്സ് വരെ ഉള്ള കുട്ടികൾക്ക് കളറിംഗ് മത്സരം നടത്തി .ഏകദേശം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.കൂടാതെ എല്ലാവരും ചാച്ചാജിയുടെ വേഷം ധരിച്ചും,റോസാപൂക്കള്കൊണ്ടും സ്കൂൾ അങ്കണം വർണ്ണ ശലഭമായി .കുട്ടികൾ തൊപ്പി ഉണ്ടാക്കിയും ചാഛ്ചജിയുടെ ഗാനങ്ങൾ പാടിയും പരിപാടി മനോഹരമാക്കി കൂടാതെ അന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തുകയും ചെയ്തു.കുട്ടികൾക്ക് നവംബർ അതൊരു പുതിയ തുടക്കവും ആവേശവും സന്തോഷവും നിറഞ്ഞ ഒരു സുദിനമായി തീർന്നു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകുകയും ചെയ്തു.

 
 
നവംബർ 14 ശിശു ദിനം


കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം വിദ്യാലയത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.കേരളത്തിന്റെ ചരിത്രത്തെ പറ്റിയും തനിമയെ കുറിച്ചും ശ്രിമതി അനിത ടീച്ചർ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയും കൂടാതെ കുട്ടികൾ കേരളത്തിന്റെ മാതൃകയിൽ എല്ലാവരും നിന്ന് കൊണ്ട് ഓരോരുത്തരും അതാത് ജില്ലകളിലൂടെ ഒരു എത്തി നോട്ടം നടത്തുകയും ചെയ്തു. മാത്രമല്ല കുട്ടികളുടെ പാട്ടും ,പ്രസംഗവും അദ്ധ്യാപകരുടെ ഡാൻസും കേരളപിറവിയെ ധന്യമാക്കി.അതോടൊപ്പം തന്നെ 3,4ക്ലാസ്സിലെ  കുട്ടികൾ അടുത്തുള്ള മമ്പുറം മക്കാം സന്ദർശിക്കുകയും അവിടെയുള്ള അശരണർക്കു കുഞ്ഞി കൈകളിൽ ഒരു കുഞ്ഞു ഉരുള എന്ന പദ്ധതിയുടെ ഭാഗമായി പൊതി ചോറ വിതരണം നടത്തുകയും ചെയ്തു. കൂടാതെ അന്ന് തന്നെ ചെമ്മാട് ഉള്ള ഹജൂർ കച്ചേരി പൈതൃക മ്യൂസിയവും സന്ദർശിക്കുകയുണ്ടായി കുട്ടികൾക്ക് അതൊരു വേറിട്ട കാഴ്ചായായി  മാറി.


 
കേരളപ്പിറവി ദിനം

ഹജ്ജൂർ കച്ചേരി പൈതൃക മ്യൂസിയം സന്ദർശനം

 
ഹജ്ജുർ പൈതൃക മ്യൂസിയം 
 
ഹജൂർ കച്ചേരി പൈതൃക മ്യൂസിയം സന്ദർശനം

വേങ്ങര സബ്ജില്ലാ ശാത്രമേള

വേങ്ങര സബ്ജില്ലാ ശാത്രമേളയിൽ പങ്കെടുത്ത എല്ലാ പരിപാടികളിലും മികച്ച  വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു .

 
വേങ്ങര സബ്ജില്ലാ ശാത്രമേളയിൽ വിജയം കൈവരിച്ചത്തിലുള്ള സന്തോഷ പ്രകടനം
 
 

കനൽ ശാസ്ത്ര മേള

സ്കൂളിൽ കനൽ ശാസ്ത്ര മേള നടത്തി: നാല് ഗ്രുപ്പുകൾ ആയിട്ടായിരുന്നു മത്സരം. സയൻസ് ,സാമൂഹ്യ ശാസ്ത്രം ,വർക് എസ്‌പിരിയന്സു ,തൊഴിലും തൊഴലുപകരണങ്ങളും എന്ന വിഷയങ്ങളും ഉൾക്കൊളിച്ചുകൊണ്ട് കുട്ടികൾ വിവിധ ഉത്പന്നങ്ങൾ ഒരുക്കുകയും ,കൂടാതെ തത്സമയ മത്സരങ്ങളും ഉണ്ടായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ ഗ്രുപ്പ് വിജയിക്കണം എന്ന ലക്ഷ്യത്തിൽ മത്സരബുദ്ധിയോടെ തന്നെ പരിപാടികളിൽ പങ്കെടുത്തു

 
കനൽ ശാസ്ത്ര മേള വിജയികൾ
 
കനൽ ശാസ്ത്ര മേള
 
 
 
 
 
 

ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ഒന്ന് മുതൽ വരെ ക്ലാസ്സിലെ കുട്ടികൾ വിവിധ തരത്തിലുള്ള നാടൻ പലഹാരങ്ങളും പാനീയങ്ങളും ഉണ്ടാക്കി വിപണനം നടത്തുകയും ചെയ്തു.കൂടാതെ കുടുംബശ്രീകരുടെ ഉത്പന്നങ്ങൾ പ്രേദര്ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു.അതോടൊപ്പം തന്നെ അദ്ധ്യാപകരുടെ വിവിധ തരത്തിലുള്ള ചായയുടെI മുഹബത്തിന്റെ സുലൈമാനിയും )വിപണനവും കൊണ്ട് ഭക്ഷ്യ ദിനം മനോഹരമായി

 
ലോക ഭക്ഷ്യ ദിനം

ഓണാഘോഷം

മാവേലിയുടെ വേഷം ധരിച്ചും ,ഓണപ്പാട്ടുകളും ഓണക്കളികളും ,രക്ഷിതാക്കളുടെയും ടീച്ചേഴ്സിന്റെയും തിരുവാതിരയും  കൊണ്ട് ഓണാഘോഷം അതി വിപുലമായി തന്നെ കൊണ്ടാടി.കൂടാതെ ഓണസദ്യയും ഓണപരിപാടിക് മാറ്റു കൂടി

 
ഓണാഘോഷം

അദ്ധ്യാപക ദിനം

കുട്ടി  ടീച്ചർമാരായും ഗ്രീറ്റിംഗ് കാർഡുകൾ കൈമാറിയും അദ്ധ്യാപക ദിനം ആഘോഷിച്ചു

 
TECHERS DAY

സ്വതന്ത്ര ദിനം

സ്വതന്ത്ര ദിനത്തിൽ കുട്ടികൾ സ്വതന്ത്ര സമര സേനാനികളുടെ വേഷം ദരിച്ചുകൊണ്ടും പാട് പാടിയും ഡാൻസു കളിച്ചും ,ഉപ്പു സത്യഗ്രത്തിന്റെ ദൃശ്യവിഷ്കാരവും കൊണ്ട് വളരെ നല്ല രീതിയിൽ ആഘോഷിച്ചു .കൂടാതെ ഹരിത കർമ്മ സേനയെ ആദരിക്കുകയും ചെയ്തു

 
indipendence day

ശാസ്ത്ര പരീക്ഷണങ്ങൾ

ഓരോ ദിവസവും കുട്ടികൾക്ക് ലഗു   ശാസ്ത്ര പരീക്ഷണങ്ങൾ ഐശ്വര്യ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കൻ ഇതുകൊണ്ട് സാധിക്കുന്നു.

 
ശാസ്ത്ര പരീക്ഷണങ്ങൾ

തപാൽ ദിനം

 
ലോക തപാൽ ദിനം

ലോക തപാൽ ദിനത്തിൽ കുട്ടികൾ പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ,തങ്ങളുടെ വീട്ടിലേക്കു ഓരോത്തരുതാരും കത്തയക്കുകയും ചെയ്തു കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു .

ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലായ് 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉള്കൊള്ളിച്ചുകൊണ്ട് പ്രകൃതി നടത്തവും കാവ് സന്ദർശനവും നടത്തി

 
ലോക പ്രകൃതി സംരക്ഷണ ദിനം

പത്തിലത്തോരൻ

കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനം എന്നതിന് കൂടുതൽ പ്രാദാന്യം കൊടുക്കുന്നു.അതുകൊണ്ട് തന്നെ പത്തിലത്തോരൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണു.അതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പതിലത്തോരൻ നൽകി.

 
പത്തിലത്തോരൻ

ദശ പുഷ്പ പരിചയം

കർക്കിടക മാസം മുതൽ സ്കൂൾ അസംബ്ലിയിൽ ഓരോ ദിവസവും ഓരോ ദശ പുഷ്പങ്ങളെ കുട്ടികൾക്ക് അനഘ ടീച്ചർ പരിചയപ്പെടുത്തി.ആ ദിവസങ്ങളിൽ ഓരോന്നിന്റെയും ഔഷധ ഗുണങ്ങൾ വിശദമാക്കുന്ന ചാർട് പ്രേദര്ശനവും അനഘ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

 
ദശപുഷ്പ പരിചയം

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചന്ദ്രദിനത്തോടനുബന്ധിച്ചു സാമൂഹ്യ ശാശ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

അമ്പിളിമാമനെ കുറിച്ചുള്ള കുട്ടിപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം ,പതിപ്പ് നിമ്മാണം ,പ്ലാനറ്റോറിയം സന്ദർശനം ,ചന്ദ്ര മനുഷ്യനുമായിയുള്ള അഭിമുഖം ,ചാന്ദ്ര ദിന കിസ് മത്സരം എന്നിവയും വിദ്യാലയത്തിൽ നടപ്പിലാക്കി.

 
july21ചാന്ദ്രദിനം
 
ചാന്ദ്രദിനം

ഹിരോഷിമ നാഗാസാകി ദിനാചരണം

 
hiroshima-nagasaki