(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം
ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം.
സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു.
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു.
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി....
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം.
വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്.
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി....
അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും.
വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ...