ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ക്ലബ്ബുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കടപ്പുറം നോർത്ത് ജി എം എൽ പി സ്കൂളിൽ 16/8/23 ബുധനാഴ്ച ഇംഗ്ലീഷ് ക്ലബ് ' ട്വിങ്കിൾ ' പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഹമീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ലബിലേക്ക് തിരഞ്ഞെടുത്ത കുട്ടികളിൽ നിന്ന് നൂരിയക്ക്(4A) ക്ലബ്ബിൻ്റെ നേതൃസ്ഥാനം നൽകി. ആക്ഷൻ സേംഗ്, ഷോ ആൻ്റ് ടെൽ, റിഡിൽ ഗെയിം, സ്കിറ്റ്, സ്പീച്ച്, റസിറ്റേഷൻ തുടങ്ങിയ പരിപാടികൾ നടന്നു.

ലാംഗ്വേജ് ഇൻ്ററാക്ടീവ് ക്ലാസ് മുറികളിലൂടെ ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള കൂടുതൽ അവസരം സൃഷ്ടിക്കാമെന്നും ഇംഗ്ലീഷ് സൗണ്ടുകൾ വേഗത്തിൽ മനസ്സിലാക്കാനും ഭാഷാ പഠനത്തിൽ മികവ് കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നും 5/10/23 വ്യാഴാഴ്ച അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മോട്ടിവേഷൻ ക്ലാസിൽ ഹമീദ് മാസ്റ്റർ പറഞ്ഞു.

ആഴ്ചയിൽ ഒരു ദിവസം ഓരോ ക്ലാസുകളുടെ നേതൃത്വത്തിൽ ന്യൂസ് റീഡിംഗ്, തോട്ട് ഓഫ് ദി ഡെ,ആക്ടിവിറ്റി, സ്പീച്ച് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയ ഇംഗ്ലീഷ് അസംബ്ലി നടന്നു.

ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും, പഠനോത്സവത്തിൻ്റെ ഭാഗമായും ഇംഗ്ലീഷ് ഭാഷയിലുള്ള മനോഹരമായ കലാപ്രകടനങ്ങൾ സ്കൂളിൽ അരങ്ങേറി. ഇംഗ്ലീഷ് ഭാഷ പഠിക്കാൻ കുട്ടികൾക്ക് താൽപര്യം വർദ്ധിച്ചതായി രക്ഷിതാക്കളും അറിയിച്ചു.

വിദ്യാരംഗം 

വിദ്യാർത്ഥികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എം.എൽ.പി പുതിയ കടപ്പുറം നോർത്ത് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി 6- 6-2023 ന് രൂപീകരിച്ചു. സഫ മിൻഹ (4A) എന്ന കുട്ടിക്ക്ക്ലബ്ബിൻ്റെ നേതൃസ്ഥാനം നൽകി.

ജൂൺ 19 വായനാദിനത്തിൻ്റെ അന്നു മുതൽ ഒരാഴ്ചയോളം വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ വ്യത്യസ്ത തരം പരിപാടികൾ നടന്നു.

അമ്മ വായന, പദ പരിചയം തുടങ്ങിയവ അതിൽ ശ്രദ്ധേയമായിരുന്നു.

ബഷീർ ദിനം,യോഗദിനം, ലഹരി വിരുദ്ധ ദിനം എന്നിവ വിദ്യാലയത്തിൽ ആചരിച്ചത് വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ തന്നെയായിരുന്നു.

കുട്ടികളിലെ സർഗാത്മകത വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളായ കുട്ടി വായന, വായനാക്കുറിപ്പ് എന്നിവ ക്ലബ്ബിൻ്റെ നേതൃത്യത്തിൽ നടത്തിവരുന്നുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം 1 - 08 -2023 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.പ്രസിദ്ധ കലാകാരനും അധ്യാപകനുമായ ശ്രീ ഷാജി മാധവൻ സാറായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഒട്ടേറെ കലാ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.ആഗസ്ത് 6,9 തിയ്യതികളിൽ ഹിരോഷിമാ നാഗസാക്കി ദിനത്തിന് വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. ഓണാഘോഷ പരിപാടി വളരെ ഭംഗിയായി നടത്താൻ ക്ലബ്ബിന് കഴിഞ്ഞു.

കേരളപ്പിറവി ദിനം, ശിശുദിനം, ക്രിസ്തുമസ് തുടങ്ങി എല്ലാത്തരം ദിനാഘോഷ പരിപാടികളും

സ്കൂളിൽ ഏറ്റെടുത്തു നടത്തിയത് വിദ്യാരംഗം കലാ സാഹിത്യ വേദി തന്നെയാണെന്ന് നിസ്സംശയം പറയാം.

കുട്ടികളെ മികച്ച രീതിയിൽ സബ് ജില്ലാതല കലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. അതിൽ വമ്പൻ നേട്ടം കൈവരിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്നത് അഭിനന്ദനാർഹം തന്നെയാണ്.

പഠനോത്സവത്തിൻ്റെ ഭാഗമായി ഗണിതം, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിഷയങ്ങളിലെ കലാ സാഹിത്യ പ്രകടനങ്ങൾ സ്കൂളിൽ അരങ്ങേറി. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇതിനെല്ലാം നേതൃസ്ഥാനം വഹിച്ചത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണെന്ന് അഭിമാനപൂർവം പറയാം.പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഈ അധ്യയന വർഷം മുഴുവൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം കുട്ടികളിലെ സർഗാത്മകതയെ തൊട്ടുണർത്തുന്നവയായിരുന്നു.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആചരി ക്കുന്ന ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ പുതിയ കടപ്പുറം നോർത്ത് ജി എം എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്

'ഹരിതം' പ്രവർത്തനമാരംഭിച്ചു. പരിസ്ഥിതി ദിന പ്രത്യേക പരിപാടികൾ ഉൾപ്പെടുത്തിയ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഹമീദ് മാസ്റ്റർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. വിദ്യാലയവും പരിസരവും മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റുഡൻസ് കൺവീനറായ സഫ മിൻഹ, ടീച്ചർ കൺവീനറായ സജിന ടീച്ചർ എന്നിവർ സംസാരിച്ചു.

വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് ക്ലാസ് തലത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നൽകി. അതോടൊപ്പം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ക്ലാസും നടന്നു. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസങ്ങളിൽ ഡ്രൈ ഡേ ആയി ആചരിച്ചിരുന്നു. സ്കൂളിലെ ക്ലാസ്തല പ്രവത്തനങ്ങൾ എകോപിപ്പിച്ചു സ്കൂളിൻ്റെ ശുചിത്വ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി വിദ്യാർത്ഥി പ്രതിഭകളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.അവർ എല്ലാ ദിവസങ്ങളിലും ക്ലാസും പരിസരവും നിരീക്ഷിച്ച് ക്ലാസ് അധ്യാപകർക്കും

ലീഡർമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

നവംബർ 14 ന് ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി താനൂർ മുൻസിപ്പാലിറ്റി സംഘടിപ്പിച്ച ഹരിത സഭയിൽ സ്കൂളിൽ നിന്നും 7 വിദ്യാർത്ഥികൾ പങ്കെടുക്കുകയും ശുചിത്വറിപ്പോർട്ട് ഫെമിൻ ഫാത്തിമ (4 A) അവതരിപ്പിക്കുകയും ചെയ്തു.

ഗണിത ക്ലബ്

ഗണിത ശാസ്ത്രത്തിൽ വിദ്യാർഥികളിൽ താല്പര്യം സൃഷ്ടിക്കുന്നതിനൊപ്പം ഗണിതത്തിന്റെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് ഒരു ആശയം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 27/07/2023 വ്യാഴാഴ്ച പുതിയകടപ്പുറം നോർത്ത് ജി എം എൽ പി സ്കൂളിൽ ഗണിതക്ലബ്ബ് രൂപീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്ന് 4A യിലെ ഫെമിൻ ഫാത്തിമയ്ക് നേതൃസ്ഥാനം നൽകി. അന്നേ ദിവസം ഗണിത പസിലുകളും ഗണിത ക്വിസ് മത്സരവും നടത്തി.

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്‌ചയും ഗണിത കളികളും പസിലുകളും ഉൾപ്പെടുത്തിക്കൊണ്ട് "ഗണിതം മധുരം " എന്ന പേരിൽ എല്ലാ കുട്ടികൾക്കും ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ ചെയ്തു. ഗണിത ശാസ്ത്ര മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 4A യിലെ മുഹമ്മദ്‌ ഹഫീസിനെ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനത്തിൽ സൂര്യ ടീച്ചർ രാമാനുജൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാമാനുജൻ സംഖ്യയുടെ പ്രത്യേകതയെക്കുറിച്ചും സ്കൂൾ റേഡിയോയിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത ചാർട്ടുകൾ, പസിലുകൾ, മോഡലുകൾ എന്നിവ തയ്യാറാക്കി.കുട്ടികളിൽ ഗണിത ഭയം മാറ്റാനും ഗണിതം കൂടുതൽ രസകരമാക്കാനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.