ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2023-24

2023 ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.നവാഗതരെ സ്വീകരിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ അലങ്കരിച്ചു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പിടിഎ വക പഠനോപകരണ കിറ്റ് നൽകി. കൂടാതെ മുഴുവൻ കുട്ടികൾക്കും പിടിഎ വക ലഡു വിതരണം ചെയ്തു.സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി നൽകിയ പായസം പുതുവർഷാരംഭം മധുരതരമാക്കി.

    2003 സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. ചെയർമാൻ ശ്രീ കെ നൗഷാദ്, വാർഡ് കൗൺസിലർ എം പി ഫൈസൽ,എക്സിക്യൂട്ടീവ് അംഗങ്ങൾ,അധ്യാപകർ എന്നിവർ പങ്കെടുത്തു. ദേശഭക്തിഗാനം പ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്രസമര സേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ആഘോഷ പരിപാടികൾക്ക് നിറം പകർന്നു.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പിടിഎ വക മധുര പലഹാരം നൽകി.

          ഓണാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഓണപ്പൂക്കളം, ഓണക്കളികൾ എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചിക്കൻ കറിയും ചോറും ആണ് നൽകിയത്. ഓണക്കളികളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് പിടിഎ വക സമ്മാനം നൽകി.

ഓണം പ്രോഗ്രാം 

        സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സചിത്രപുസ്തകം തയ്യാറാക്കുന്നതിന് വേണ്ടി ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കൂടാതെ അർദ്ധ പാദവാർഷിക പരീക്ഷകൾക്ക് ശേഷം കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിന് വേണ്ടി മുഴുവൻ ക്ലാസുകളിലും സിപിടിഎ യോഗങ്ങൾ സംഘടിപ്പിച്ചു. ഈ വർഷത്തെ പഠനയാത്ര ഒന്ന് രണ്ട് ക്ലാസുകൾ ചാവക്കാട് മറൈൻ അക്വാറിയത്തിലേക്കും ,മൂന്നു നാലു ക്ലാസുകൾ പാലക്കാട് മലമ്പുഴ ഫാന്റസി പാർക്കിലേക്കും സംഘടിപ്പിച്ചു.

        മുൻസിപ്പൽ തല കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.സ്റ്റേജിന്റെ അഭാവം സ്കൂൾതല കലാമേള നടത്തുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്.സ്റ്റേജിന്റെ പണി പൂർത്തീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. സബ്ജില്ലാതല കലാമേളയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഈ വർഷം നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.മേളയിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ പിടിഎ മൊമെന്റോ,പഠനോപകരണ കിറ്റ് എന്നിവ നൽകി ആദരിച്ചു. കൂടാതെ സബ്ജില്ലാ കലാമേളയിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ പ്രവാസി കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു.

പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഒന്ന് നാല് ക്ലാസുകളിൽ സംഘടിപ്പിച്ച സദ്യ മികവുറ്റതായിരുന്നു. രക്ഷിതാക്കളുടെ സഹകരണമാണ് ഇത്തരം പരിപാടികൾ വിജയകരമായി നടത്തുന്നതിന് സഹായകമാകുന്നത് ക്രിസ്മസ് നവവത്സര ആഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് കേക്കും പുതുവത്സര ആരംഭത്തിൽ പായസവും നൽകി.

      2022 23 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഫരീദാ സുൽത്താന എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു.വിജയിയെ പിടിഎയുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങളും പഠനോപകരണ കിറ്റും നൽകി ആദരിച്ചു.