ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം

12:57, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43079 (സംവാദം | സംഭാവനകൾ) (→‎സാംസ്‌കാരിക  സമന്വയ ഭൂമി --------ചാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാംസ്‌കാരിക  സമന്വയ ഭൂമി --------ചാല

ഇന്ന് നില നിൽക്കുന്ന ഓരോ വസ്തുതകൾക്കും  അതിന്റേതായ  ചരിത്ര പ്രാധാന്യം ഉണ്ട്.സ്വാതന്ത്ര്യത്തിന്റെ  75 ആം  വാർഷികം പ്രമാണിച്ചു ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്ര രചന  നാടോടി വിജ്ഞാന കോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക്  അവരുടെ പ്രദേശത്തിലെ  പ്രത്യേകതകൾ മനസ്സിലാക്കുവാനും അവ  മറ്റുള്ളവരുമായി പങ്കിടാനുമുള്ള ഒരു  അവസരമാണ് .തിരുവിതംകൂറിലെ ദിവാൻ ആയിരുന്ന രാജ കേശവ ദാസ്  ആയിരുന്നു  തിരുവനന്തപുരം  നഗരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ഒരു  നാഴിക കല്ലായ ചാല കമ്പോളം  നിർമ്മിച്ചത് .തലസ്ഥാന  നഗരത്തെ വർണ്ണിക്കുന്ന അനന്ത പുര വർണ്ണനം എന്ന രചനയിൽ ചാലയെ കുറിച്ച്  വിവരിച്ചിരിക്കുന്നു .പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ  ദിവാൻ രാജാ  കേശവ ദാസ് ആണ്  ചാല  ഔദോഗികമായി സ്ഥാപിച്ചത് .തിരുവിതാംകൂർ  രാജ്യത്തിലേക്കുള്ള  ചരക്കുകളുടെ വിതരണത്തിന്റെ കേന്ദ്രബിന്ദു ചാല  ബസാർ ആക്കുക എന്നതായിരുന്നു ആശയം.

പൈതൃക ഇടനാഴിയായി പ്രഖ്യാപിക്കപ്പെട്ട ചാല കമ്പോളത്തിന്റ സമീപത്തായി പൗരാണിക പൈതൃകത്തിന്റെ പ്രതീകമായി ചാല  ഗവണ്മെന്റ് ഹൈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .അഞ്ചു   ഏക്കറോളം വിസ്തൃതിയുള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സ്കൂൾ ഉൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു.

ചാല കമ്പോളം

തിരുവനന്തപുരത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച ചാല  കമ്പോളം പതിമൂന്നാം നൂറ്റാണ്ട് മുതൽ ഉണ്ടായിരുന്നതായിരുന്നു എന്നാണ് ചരിത്രകാരന്മാർ  അഭിപ്രായപ്പെടുന്നത് .1729 മുതൽ 1750  വരെ ആയിരുന്നു  അനിഴം തിരുനാൾ മഹാരാജാവിന്റെ  ഭരണ കാലം.

അദ്ദേഹത്തിന്റെ  ഭരണ കാലത്തെ  1750 ലാണ് തൃപ്പടിദാനം ചടങ്ങ് നടന്നത്.

ഈ കാലത്തിനു  മുൻപ് തന്നെ ചാല കമ്പോളം നില നിന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്.മിഠായി തെരുവിനെ അപേക്ഷിച്ചു വളരെ വലുതാണ് ചാല  കമ്പോളം .ഓരോ  വ്യത്യസ്തമായ വ്യാപാര കേന്ദ്രങ്ങൾ ആണുള്ളത്.

സഭാവതി ,ആര്യശാല ,മറക്കട ,കൊത്തുവാൾ ,മലക്കറിക്കട ,കരുപ്പെട്ടിക്കട ,വലിയശാല  തുടങ്ങിയവയെല്ലാം ചാലയിലെ പ്രധാന  വ്യാപാര തെരുവുകൾ ആണ് .നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി ..കിഴക്കേ കോട്ട  മുതൽ കിള്ളിപ്പാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം  ഇന്ത്യയിലെ തന്നെ അപൂർവമായ വ്യാപാര കേന്ദ്രമാണ് ..സ്വാതന്ത്ര്യ സമര കാലത് വിദേശ വസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.നൂറ്റാണ്ടുകൾക്ക്  മുൻപ് പല ദേശങ്ങളിൽ നിന്നും ഇവിടെയെത്തിയ കച്ചവടക്കാരുടെ  പിന്ത പിൻതലമുറക്കാർ ആണ് ഇന്നുള്ളവരിൽ പലരും .അവരൊക്കെ ഈ  നാട്ടുകാരായി  മാറി.അങ്ങനെ തലസ്ഥാനത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും  സമന്വയ ഭൂമിയായി ചാല  നില  നിൽക്കുന്നു.

സ്വാതി തിരുനാളിന്റെ കാലത്തു  നഗരത്തിന്റെ  പ്രാധാന്യം പിന്നെയും വർധിച്ചു .ചാലയ്ക്കകത്തു വണ്ടിത്തടം എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു .ഇവിടെ നിന്നാണ് കാള വണ്ടികൾ വാടകയ്ക്ക് നൽകിയിരുന്നത്.തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഒരു ജുമാ മസ്ജിദ് ചാലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്നു.

കാന്തള്ളൂർ ശാല

ചാല എന്നത് രണ്ട്  ആയിരുന്നു. ചാല എന്ന  വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.ആര്യശാല ക്ഷേത്രത്തിനു സമീപത്തായി രാജാക്കന്മാരുടെ വിദ്യാകേന്ദ്രമായ  കാന്തള്ളൂർ ശാല  ഉണ്ടായിരുന്നതായി  പറയപ്പെടുന്നു.