ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ക്ലബ്ബുകൾ/ഫുട്ബോൾ അക്കാദമി

20:17, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) ('മുണ്ടോത്തുപറമ്പ ഗവ: യു പി സ്ക്കൂളിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ചെയ്യുന്നതിന് ഫുട്ബോൾ അക്കാദമി രൂപീകരിച്ചു. ഗ്രാമീണ മേഖലയിലുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുണ്ടോത്തുപറമ്പ ഗവ: യു പി സ്ക്കൂളിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ചെയ്യുന്നതിന് ഫുട്ബോൾ അക്കാദമി രൂപീകരിച്ചു. ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്ക് മികച്ച പരിശീലകരുടെ കീഴിൽ അവസരമൊരുക്കി ഉയർച്ചയിലെത്തിക്കുകയും സ്കൂൾ പഠനത്തോടൊപ്പം കായിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ആർ. എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു.


മുണ്ടോത്തുപറമ്പ ഗവ:യു.പി സ്കൂൾ ഫുട്ബോൾ അക്കാദമിയിൽ

ആഫ്രിക്കൻ ഫുട്ബോളിന്റെ വന്യമായ ആവേശം പകരാൻ ഐവറികോസ്റ്റ് താരം ഫോഫാന ക്യാമ്പിലെത്തി. പതിനാല് വയസ്സിൽ താഴെയുള്ള അൻപത് ആൺ കുട്ടികൾക്കാണ് ഇവിടെ പരിശീലനം നല്കുന്നത് ഒരു വിദേശ താരം ക്യാമ്പ് സന്ദർശിച്ച ആവേശത്തിലാണ് കുട്ടികൾ.