ഡി.വി.യൂ.പി.എസ്.തലയൽ/നേർവര: തുടർ വിദ്യാഭ്യാസപരിപാടി

11:50, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44251 (സംവാദം | സംഭാവനകൾ) ('നമ്മുടെ വിദ്യാലയം ഏറ്റെടുത്ത മികച്ച തനത് പ്രവർത്തനമായിരുന്നു "നേർവര- തുടർ വിദ്യാഭ്യാസ പരിപാടി " .പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളും കഴിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ വിദ്യാലയം ഏറ്റെടുത്ത മികച്ച തനത് പ്രവർത്തനമായിരുന്നു "നേർവര- തുടർ വിദ്യാഭ്യാസ പരിപാടി " .പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളും കഴിവുകളും വികസിപ്പിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ ഉദ്ദേശം.2014 അക്കാദമിക് വർഷത്തിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.പിടിഎയുടെയും സ്കൂൾ സപ്പോർട്ടിംഗ് ടീമിന്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത് .ശനിയാഴ്ചകളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ നൽകി. ചിത്രരചന,ഗണിതം ശാസ്ത്രം സംഗീതം നിയമപരിജ്ഞാനം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ക്ലാസുകൾ കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.വിൽപ്പാട്ട് ആചാര്യൻ തലയിൽ കേശവൻ നായർ സാറാണ് നേർവര തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ടു വർഷക്കാലം മികച്ച രീതിയിൽ ഈ പ്രവർത്തനം നടപ്പിലാക്കി.