പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/Say No To Drugs Campaign

ഉള്ളടക്കം
ആമുഖം

തെരുവ് നാടകം

യോദ്ധാവ്

ആമുഖം

ലഹരിക്കെതിരെ വൈവിധ്യ കാഴ്ച ഒരുക്കി നാടിനു മാതൃകയായി പി റ്റി.എമ്മിലെ കൂട്ടുകാർ.

ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിന്റെ ദോഷവശങ്ങൾ വിദ്യാർത്ഥികളിലും സമൂഹത്തിനും എത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ തെരുവ് നാടകം ജനഹൃദയങ്ങൾ ഏറ്റുവാങ്ങി.

തെരുവ് നാടകം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനത്തിലൂടെ തയ്യാറാക്കിയ ലഹരിക്കെതിരെ എന്ന തെരുവ് നാടകത്തിൻറെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരം പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീ ഷാജി മുക്കോല ജംഗ്ഷനിൽ നിർവഹിച്ചു.

യോദ്ധാവ്

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ദിശാബോധം നൽകുന്ന യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ജനമൈത്രി പോലീസ് നാടകത്തെ ഏറ്റെടുത്തു ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ തുടക്കമായ ഈ തെരുവ് നാടകം വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി സി ആർ ഒ ജോൺപോൾ സബ് ഇൻസ്പെക്ടർമാരായ വിനോദ് രാജേന്ദ്രൻ സ്കൂൾ മാനേജർ ആദർശ് ഡി എസ് ഉഷ കുമാരി അഭിലാഷ് ഡി എസ് അനീഷ് ,പ്രീതാലക്ഷ്മി വിനോദ് ശാന്തിപുരം  ഡോ.സജു, ബിജു എന്നിവർ സംസാരിച്ചു.