എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ

08:01, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
വിലാസം
ളാക്കാട്ടൂ൪

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=796
അവസാനം തിരുത്തിയത്
14-01-2017Jayasankar




ചരിത്രം

മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ളാക്കാട്ടൂര്‍ ചരിത്രം കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂര്‍. പാമ്പാടി ബ്ലോക്കില്‍ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിന്‍റെ വളര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയര്‍ സെക്കന്‍റ റി സ്കൂള്‍. 1948-ല്‍ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂര്‍ 231-ാം നമ്പര്‍ എന്‍. എസ്.എസ്. കരയോഗത്തിന്‍റെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിന്‍റെ അന്നത്തെ പ്രസിഡന്‍റായിരുന്ന കൊറ്റമംഗലത്ത് കെ.ആര്‍. നാരായണന്‍ നായരായിരുന്നു ആദ്യത്തെ മാനേജര്‍. 1964-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി നാടിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയര്‍സെക്കണ്ടറിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍.1996 ല്‍ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥന്‍ നായര്‍ക്ക് മികച്ച ഹൈസ്കൂള്‍ അധ്യാപകനുളള സംസ്ഥാന അവാര്‍ഡു ലഭിച്ചു.ശ്രീ. കെ.എന്‍. പുരുഷോത്തമന്‍ നായര്‍ക്ക് മികച്ച ഭാഷാധ്യാപകനുളള അവാര്‍ഡു ലഭിച്ചു. ഹയര്‍സെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാര്‍ഡ് മീനടം ഹരികുമാറിന് ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കറുളള സ്കൂള്‍ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാല്‍ ബാക്കിയുളള സ്ഥലം മുഴുവന്‍ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. ഗ്രാമപ്രദേശത്തുളള ഈ സ്കൂളിന്‍റെ യാത്രാക്ലേശം പരിഹരിക്കാന്‍ നിലവിലുളള 5 സ്കൂള്‍ ബസ്സുകള്‍ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തില്‍ 75000 ലിറ്റര്‍ കപ്പാസിറ്റിയുളള ഭൂഗര്‍ഭ ജലസംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാര്‍ ഹാള്‍ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയന്‍സ്, കമ്പ്യൂട്ടര്‍ എന്നീ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തുടര്‍ച്ചയായ 11 വര്‍ഷത്തെ ഹയര്‍സെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാണ് ളാക്കാട്ടൂര്‍ എം. ജി. എം. എന്‍. എസ്. എസ്. വിദ്യാരംഗം കലാസാഹിത്യവേദി,

 നേച്ചര്‍ ക്ലബ്ബ്, 
 ക്വിസ് ക്ലബ്ബ്,
 ക്രിക്കറ്റ് ക്ലബ്ബ്, 
 സയന്‍സ് ക്ലബ്ബ്,
 സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, 
 മാത് സ് ക്ലബ്ബ്,
 ഐറ്റിക്ലബ്ബ്
 ലാംഗ്വേജ് ക്ലബ് 
 ഹരിത ക്ലബ്
 സ്പോർട്സ് ക്ലബ്

എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു ഓള്‍ കേരളാ പ്രസംഗമത്സരം,

ഇന്‍റര്‍ ജില്ലാ ക്വിസ്  മത്സരം, 

വായനാ വാരം ദിനാചരണങ്ങള്‍ എന്നിവ ക്ലബ്ബുകള്‍ നടത്താറുണ്ട്. കായികമേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

  • 2016-17

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം അന്താരാഷ്ട്ര ബാല വേല ദിനം അന്താരാഷ്ട്ര യോഗ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ തല വായന മത്സരം എൻഡോവ്മെന്റ് വിതരണം സാഹിത്യ സമാജം ഉൽഘടനം കൗൺസിലിങ് ക്ലാസ് എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ഹിരോഷിമ ദിനം ലോക വയോജന ദിനം ഡീ വേമിങ് ഡേ രാമായണം ക്വിസ് സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം

മാനേജ്മെന്റ്

സ്കൂള്‍ മാനേജ്മെന്‍റ് 231- നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികള്‍- പ്രാരംഭഘട്ടത്തില്‍ മാനേജര്‍ കൊറ്റമംഗലം കെ.ആര്‍. നാരായണന്‍ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പന്‍ നായര്‍ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാര്‍ത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമന്‍ നായര്‍, എന്‍.എം. ശ്രീധരന്‍ നായര്‍, കെ.പി. രാമന്‍നായര്‍, പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, കെ.എന്‍. പരമേശ്വരന്‍ നായര്‍, വി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. എസ്. കൃഷ്ണന്‍ നായര്‍, ആര്‍ . രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഈ സ്കൂളിന്‍റെ പ്രഗത്ഭരായ മാനേജര്‍മാരായിരുന്നു. ഇപ്പോള്‍ സി കെ സുകുമാരൻ നായർ സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. മലമേല്‍ എം.കെ. രാമന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍, മിഡില്‍ സ്കൂളായിരുന്നപ്പോള്‍ റവ.ഫാദര്‍ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. എം കെ രാമൻ നായർ 1948-49 ഫാദർ സി സി സ്കറിയ 1949-51 കെ ആർ ദാമോദര പണിക്കർ1951-54 കെ എസ് സുബ്രമണ്യ അയ്യർ1954-56 കെ എസ് കൃഷ്ണ അയ്യർ956-57 പി ഭാനുമതി 'അമ്മ1957-58 കെ എസ് സുബ്രമണ്യ അയ്യർ1958-86 വി എ പുരുഷോത്തമൻ നായർ1986-90 കെ ജി ശാന്തമ്മ1990-93 കെ ജെ വാസന്തി 'അമ്മ1993-97 എ ജി ലീലാമ്മ1997-2000 എസ് ശ്രീദേവി 'അമ്മ 2000-2002 ആർ എസ് ഗിരിജ2002-2007 ടി ആർ രാജൻ2007-2008 കെ ആർ വിജയൻ നായർ2008-2014

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.62783" lon="76.650925" type="map" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India 9.569267, 76.648521 MGMNSSHSS LAKKATTOOR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.