(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറിവേറ്റ പ്രകൃതി
രക്ഷിക്കാം നമുക്ക് രക്ഷിക്കാം
പ്രകൃതിയെ നമുക്ക് രക്ഷിക്കാം
പ്രകൃതിയെ മുറിവേൽപ്പിക്കാതെ
തുടരണം ജീവിതമാർഗ്ഗങ്ങൾ
കാലം നമ്മെ ഓർമ്മിപ്പിച്ചു
നാം ഓരോരുത്തരും കുറ്റക്കാർ
പ്രളയം വന്നു കര കടലായി
ഡെങ്കി വന്നു,നിപ്പ വന്നു
പ്രകൃതി നമ്മെ ശിക്ഷിച്ചു
ഇന്നും നമ്മെ ശിക്ഷിക്കുന്നു
കൊറോണയെന്ന വൈറസായി
ശുചിത്വം വന്നു അകൽച്ച വന്നു
ജീവിതം മാറിമറിയുന്നു
തിരിച്ചുപിടിക്കണം ഓരോ ചുവടിലും
ഒത്തൊരുമിച്ച് നേടീടാം
നല്ലൊരു നാളേക്കായ്...