കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/മുറിവേറ്റ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മുറിവേറ്റ പ്രകൃതി


രക്ഷിക്കാം നമുക്ക് രക്ഷിക്കാം
പ്രകൃതിയെ നമുക്ക് രക്ഷിക്കാം
പ്രകൃതിയെ മുറിവേൽപ്പിക്കാതെ
തുടരണം ജീവിതമാർഗ്ഗങ്ങൾ
കാലം നമ്മെ ഓർമ്മിപ്പിച്ചു
നാം ഓരോരുത്തരും കുറ്റക്കാർ
പ്രളയം വന്നു കര കടലായി
ഡെങ്കി വന്നു,നിപ്പ വന്നു
പ്രകൃതി നമ്മെ ശിക്ഷിച്ചു
ഇന്നും നമ്മെ ശിക്ഷിക്കുന്നു
കൊറോണയെന്ന വൈറസായി
ശുചിത്വം വന്നു അകൽച്ച വന്നു
ജീവിതം മാറിമറിയുന്നു
തിരിച്ചുപിടിക്കണം ഓരോ ചുവടിലും
ഒത്തൊരുമിച്ച് നേടീടാം
നല്ലൊരു നാളേക്കായ്...
 

മാനവ് കൃഷ്ണ കെ.ടി
3 കൊളവല്ലൂർ LP സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത