ഫലകം:Yearframe/pager

വിദ്യാരംഗം

ഗണിത ക്ലബ്ബ്

ജി.യു.പി എസ് വലിയോറയിലെ എൽ.പി യുപി തലത്തിൽ (3-7 ക്ലാസ്) ഗണിതശാസ്ത്രത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് 14/07/23 ന്ഗണിത ക്ലബ് രൂപീകരിച്ചു. 65 കുട്ടികൾ ക്ലബ് അംഗങ്ങളായി .ഗണിത അധ്യാപകരായ മൃദുല ടീച്ചർ,ഷിത ടീച്ചർ എന്നിവർ ക്ലബ് രൂപീകരണത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ.ഹരിമാസ്റ്റർ ക്ലബ് ഉദ്ഘാടനം നിർവ്വഹിച്ച് കുട്ടികളുമായി ക്ലബിൻ്റെ ലക്ഷ്യങ്ങളേയും പ്രവർത്തനങ്ങളേയും പറ്റി സംസാരിച്ചു. ക്ലബ് കൺവീനർ : കീർത്തന 7 A ജോയൻ്റ് കൺവീനർ - സഹൽ 7 C


ഗണിത ശാസ്ത്രതതാല്പര്യം വർദ്ധിപ്പിക്കാനായി ക്ലബിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. ക്ലബിൻ്റ നേതൃത്വത്തിൽ യു.പി തലത്തിലെ കുട്ടികൾക്കായി ഗണിത പസിൽ മത്സരം , ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, നമ്പർ ചാർട്ട് നിർമ്മാണം, ഗണിത ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗണിതപസിൽ മത്സരത്തിൽ പങ്കെടുത്ത 57 കുട്ടികളിൽ 16 പേർ വിജയികളായി. ്് ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ 7 B ക്ലാസിലെ മിൽസ ഒന്നാം സ്ഥാനവും 6 A യിലെ സയന രണ്ടാം സ്ഥാനവും നേടി. നമ്പർ ചാർട്ട് മത്സരത്തിൽ 7 B യിലെ അമേയ ഒന്നാം സ്ഥാനം നേടി. യു.പി തലത്തിലെ കുട്ടികൾ ചേർന്ന് സ്കൂൾ തലഗണിത മാഗസിൻ തയ്യാറാക്കി സബ്ജില്ലാ ഗണിത ശാസ്ത്രമേളക്ക് മാഗസിൻ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പതിപ്പുകൾ, തുടങ്ങി കുട്ടികളുടെ വിവിധ ഗണിത പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിത ക്വിസ് മത്സരത്തിൽ 6 A ക്ലാസിലെ അമർ ഷിഫാൻ ഒന്നാം സ്ഥാനവും 7C യിലെ സഹൽ രണ്ടാം സ്ഥാനവും 7B യിലെ ഷാനിൽ മൂന്നാം സ്ഥാനവും നേടി. ഗണിത ആശയങ്ങൾ ലളിതവും രസകരവുമാക്കാൻ ഗണിത അസംബ്ലി സംഘടിപ്പിച്ചു. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത സ്കിറ്റ് , പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. യു പി തലത്തിലെ കുട്ടികൾക്കായി ക്ലബിൻ്റെ നേതൃത്വത്തിൽ പoനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സീനിയർ അധ്യാപികയായ നിഷ ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംസാരിച്ചു. 5, 6, 7 ക്ലാസിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പoനോപകരണങ്ങൾ കുട്ടികൾ നിർമ്മിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇഗ്ലീഷ് ക്ലബ്ബിൽ എൽ പി,യു പി ക്ലാസുകളിൽ നിന്നുമായി 70 കുട്ടികൾ അംഗങ്ങളാണ്. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവ നടത്താറുണ്ട് . വായന പരിപോഷിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായി വായനാമത്സരങ്ങൾ, സ്പെല്ലിംഗ് കോംപറ്റീഷൻ എന്നിവ നടത്തി വരുന്നു.

സയൻസ് ക്ലബ്ബ്

ജൂലായ് 21-ചാന്ദ്രദിനം

പോസ്റ്റർ നിർമ്മാണം, ചാന്ദ്രയാത്രികരുമായി സംവദിക്കാം തുടങ്ങിയ പരിപാടികളോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.

സപ്തംബർ 16 - ഓസോൺ ദിനം പോസ്റ്റർ മത്സരം , ക്വിസ് മത്സരം മുതലായ പരിപാടികളോടെ ആചരിച്ചു.

സയൻസ് ഫെസ്റ്റ് സയൻസ് ക്ലബ്ബിന്റെ നേത്യത്വത്തിൽ 30/1/2024 ന് ഒരു സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരീക്ഷണങ്ങൾ, കുട്ടികൾ നിർമ്മിച്ച ശാസ്ത്രോപകരണങ്ങളുടെ പ്രദർശനം എന്നിവ നടന്നു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ട് ക്ലാസ് തലത്തിൽ അവതരിപ്പിച്ചു. 27/2/2024 സയൻസ് പ്രവൃത്തിപരിചയം ക്ലബ്ബുകൾ സംയോജിച്ച് ഏഴാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് സോപ്പുനിർമ്മാണം നടന്നു.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയിൽ താല്പര്യം സൃഷ്ടിക്കുക,സർഗാത്മകമായ രചന സാധ്യമാക്കുക , എന്നിവയാണ് ഹിന്ദി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.കവിത പാരായണം , സ്കിറ്റുകൾ തുടങ്ങിയ ഹിന്ദി ഭാഷയെ സമ്പുഷ്ടമാക്കുന്നതിനുള്ള പ്രധാന ദിനങ്ങളും പരിപാടികളുമാണ് പ്രധാന പ്രവർത്തനങ്ങൾ .ഹിന്ദി ക്ലബ്ബിന്റെ ഔപചാരികഉദ്ഘാടനം 14/07/2023 ന് ശനിയാഴ്ച 3 മണിക്ക്സ്കൂളിലെ പ്രധാന അധ്യാപകനായ ശ്രീ ഹരിദാസൻ മാസ്റ്റർ നിർവഹിച്ചു. 5, 6, 7ക്ലാസുകളിലെ 284 കുട്ടികൾ ഹിന്ദി പഠിക്കുന്നുണ്ട്.അവരുടെ പ്രതിനിധികളായി 45 കുട്ടികൾ ഹിന്ദി ക്ലബ്ബിൽ അംഗങ്ങളായി ഉണ്ട് .ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം ഉണ്ടാക്കാൻ സാധിച്ചു അവയെ കുറിച്ചുള്ള വിവരങ്ങൾ താഴെ കൊടുക്കുന്നു. 1.ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് കുട്ടികൾ പ്രേംചന്തിനെ കുറിച്ചുള്ള പോസ്റ്ററുകൾ നിർമ്മിക്കുകയും അദ്ദേഹത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. 2. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഹിന്ദി പോസ്റ്ററുകൾ നിർമ്മിച്ചു, ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. 3.സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു പ്രസംഗം, ദേശഭക്തിഗാനം ആലപിച്ചു വായന മത്സരങ്ങൾ നടത്തി കുട്ടികൾ ഹിന്ദി മാഗസിൻ നിർമ്മിച്ചു. 4.ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ കുട്ടിക്കവിതകൾ രചിക്കാനുള്ള ശ്രമം നടത്തി.ഹിന്ദി മാഗസിൻ നിർമ്മിച്ചു.സുരീലി ഹിന്ദിയുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചു.