ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2023-24

22:18, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ബഷീർ ദിനം

 
വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുവർപത്രിക
 
ബഷീറിൻറെ കഥാപാത്രമായി മാറിയ കൊച്ചു കൂട്ടുകാർ

ജി യു പി എസ് മുണ്ടോത്ത് പറമ്പിലെ ബഷീർ ദിനത്തോടനുബന്ധിച്ച് മുരളീധരൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തുകയുണ്ടായി. വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുവർപത്രിക കുട്ടികൾക്ക് ഏറെ പ്രയോജനകരമായി. ബഷീറിൻറെ കഥാപാത്രമായി മാറിയ കൊച്ചു കൂട്ടുകാർ എല്ലാവരിലും കൗതുകമു ണർത്തി.  അധ്യാപകരോടൊപ്പം ഓരോ ക്ലാസിലും പോയി തങ്ങളുടെ കഥാപാത്രത്തെ  അവതരിപ്പിച്ചു




വായന ദിനം

 
പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകവണ്ടി.
 
വായനദിന സന്ദേശയാത്ര
 
വായന മരം

ജി.യു. പിഎസ് മുണ്ടോത്ത് പറമ്പിൽ വായന ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ജൂൺ 19 രാവിലെ 10 30 ന് ആരംഭിച്ചു. സ്കൂൾ എച്ച് .എം ഷാഹിന ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ കാര്യ പരിപാടിക്ക്തുടക്കം കുറിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ലിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും പ്രഭാഷകനുമായ കെ പുരം സദാനന്ദൻ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുസവ്വിർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 
ഭാവന വിടരും ക്യാൻവാസിൽ വേങ്ങര എ ഇ ഓ പ്രമോദ് സർ എഴുതുന്നു.

ഈ അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിക്കുക എന്ന ലക്ഷ്യത്തോടെ ആണ്ടോടാ ണ്ട്  വായനയ്ക്ക് ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ തുടക്കം കുറിച്ചു. വായനയോടുള്ള താൽപ്പര്യം മാനിച്ച് പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി എന്ന പരിപാടി സീനിയർ അധ്യാപകൻ മുരളീധരൻ മാഷ് രക്ഷിതാവ് അമ്പിളിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നൈസർഗികമായ കഴിവ് വികസിപ്പിക്കാനുതകുന്ന ഭാവന വിടരും ക്യാൻവാസ് എന്ന പരിപാടി ബഹുമാനപ്പെട്ട കെ പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറി കുട്ടികൾ സന്ദർശിച്ചു ജി.യു.പി.എസ് മുണ്ടോത്ത് പറമ്പിലെ സ്റ്റാഫ് സെക്രട്ടറി സി മുഹമ്മദ് ഫയാസ് മാഷിൻറെ നന്ദി പ്രസംഗത്തോടെ  പരിപാടി സമാപിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന  മത്സരത്തിൽ  കുട്ടികളുടെ സജീവ പങ്കാളിത്തം പ്രശംസനീയമാണ്.