കല്ലാർമംഗലം ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായി മാറിയ കല്ലാർമംഗലം ജി എം എൽ പി സ്കൂൾ നൂറിന്റെ നിറവിൽ എത്തിനിൽക്കുകയാണ് .1923-24 കാലഘട്ടത്തിൽ  ചേലക്കുത്ത് കല്ലാർമംഗലം പള്ളിയുടെ സമീപം ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂളിന്റെ അന്നത്തെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് പരേതനായ വലിയ കാലായി മുഹമ്മദ് മാസ്റ്റർ ആയിരുന്നു. കുറച്ചു വർഷങ്ങൾ ഇവിടെ പ്രവർത്തിച്ച സ്കൂൾ പിന്നീട് നഷ്ടപ്പെടുമെന്ന സാഹചര്യം ശ്രദ്ധയിൽപെട്ട തഹസിൽദാർ ഇടപെട്ടു സ്കൂൾ പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗമായ ശ്രീ .തെക്കഞ്ചേരി രാഘവനുണ്ണി അധികാരിയുടെ ഉടമസ്ഥതയിലുള്ള പാച്ചിനിപാടം പ്രദേശത്തെ 17 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു സ്കൂൾ പുനരാംഭിച്ചു .

2003 മാർച്ചിൽ കുറ്റിപ്പുറം ബ്ലോക്കിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ നിൽക്കുന്ന സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്തു .തുടർന്ന് എസ് എസ് എ പദ്ധതിയുടെ 6 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചു കൊണ്ട് തുടങ്ങിയ സ്കൂൾ ഇന്ന് എസ് എസ് കെ ,ഗ്രാമപഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹായം കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ച് നമ്മുടെ സ്കൂൾ ജൈത്ര യാത്ര തുടരുകയാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം