എ.എം.എൽ.പി.എസ് കറുകമാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ് കറുകമാട് | |
---|---|
വിലാസം | |
കറുകമാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 24226 |
ചരിത്രം
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ ഉൾപ്പെട്ടതും കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശവുമായ കറുകമാട് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരും ചെറിയൊരു വിഭാഗം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്.. ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത്, അറയ്ക്കൽ
മക്കാരു മുസ്ലിയാർ 1931-ൽ കറുകമാട് നിവാസികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം ആരാധനാലയത്തിനു വേണ്ടിയും മദ്രസ്സയ്ക്കു വേണ്ടിയും സ്വന്തം സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ ഉണ്ടായിരുന്നത്.