പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാടിലെ  അവികസിതവും വിദ്യാഭ്യാസരംഗത്ത്  വളരെ  പിന്നാക്കം      നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു  രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്  ശേഷം  തുടർപാഠം  മരീചികയായ കാലഘട്ടത്തിൽ  കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ  മൊയ്തീൻഹാജി, അടുക്കത്ത്   അബുബക്കർ  മാസ്റ്റർ  തുടങ്ങിയവരുടെ  പരിശ്രമത്തിന്റെ  ഫലമായി രാമൻക്കുത്ത് മദ്രസ്സാ  കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു  കിട്ടി. അതിനുള്ള  സ്ഥലം  പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ  ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും  തുടർന്ന്  പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി  സ്കൂൾ നിലവിൽ  വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം  മലങ്കര  ഓർത്ത‍ഡോക്സ്  സഭയുടെ കീഴിലുള്ള   പത്തനാപുരം ദയറയുടെ   കോർപ്പറേറ്റ്  മാനേജ്മെൻറ്  സ്കുൂൾ ഏറ്റെടുത്തു.

മാനേജ്‌മെന്റ്