ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, കരുനാഗപ്പള്ളി. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോള്‍ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗാപ്പള്ളി കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 41031bhss |
ചരിത്രം
ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സന്‍ എന്ന സിദ്ധന്‍ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താല്‍ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിന്‍ബലമേറെയുണ്ട്. നാനാജാതി മതസ്ഥര്‍ സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുന്‍നിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂള്‍ നടത്തിപ്പില്‍ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന യശഃ ശരീരനായ ശ്രീ. സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി അവര്‍കളാണ്. 1916-ല്‍ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂര്‍, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ പഠനം നടത്തിവരുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍. എസ്. എസ്
- ജൂനിയര്‍ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- വിഷയക്ലബ്ബുകള്
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ചരിത്രം
സയന്‍സ്
ഐ.ടി
സംസ്കൃതം
അറബി
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി
മാനേജ്മെന്റ്
കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂള്‍ ഭരണം നടത്തുന്നത്.പ്രെഫ.ചന്ദ്രശേഖരപിള്ള അവര്‍കള്‍ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
ഭരണസമിതി അംഗങ്ങള്
- ശ്രീ. എകെ.രാധാകൃഷ്ണന്‍പിളള
- ശ്രീ. എം.സുഗതന്‍
- ശ്രീ. വി.രാജന്‍പിളള
- ശ്രീ. കെ.അനില്‍കുമാര്‍
- ശ്രീ. നദീര്‍ അഹമ്മദ്
- ശ്രീ. എന്‍.ചന്ദ്രശേഖരന്‍
- ശ്രീ. ആര്‍.രാധാകൃഷ്ണപിളള
- ശ്രീ. ബി.രാമചന്ദ്രന്‍പിളള
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആര്‍ പത്മകുമാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സാബിത്ത് മുഹമ്മദ് (1990 എസ് എസ് എല്‍ സി)-മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്
- അരവിന്ദ്(2001 എസ് എസ് എല്‍ സി)-മെഡിക്കല്‍ എന്‍ട്രന്‍സ് അഞ്ചാം റാങ്ക്
- വിനു മോഹന്‍-സിനി ആര്‍ട്ടിസ്റ്റ്
വഴികാട്ടി
- കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്
- NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps: 9.059142, 76.535256| width=800px | zoom=16 }}