ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കരുതലായി കേരളം.

10:47, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കരുതലായി കേരളം. എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കരുതലായി കേരളം. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലായി കേരളം.

കരുതുവാൻ പഠിപ്പിച്ചൊരു മഹാമാരി.
കരുതലായി, തലോടലായീക്കൊച്ചുകേരളം.
ദുരന്തങ്ങൾ വിതച്ചമഹാവിപത്തുകൾ,
ചെറുത്ത് തോൽപ്പിച്ചു നമ്മളൊന്നായി.
കെടുന്നില്ല,തീരുന്നില്ല വിപത്തുകൾ.
പുറത്തിറങ്ങാൻ കഴിയുന്നതേയില്ല.
പേടിച്ച് വിറച്ച് കഴിയുന്നു ഞാൻ.
എന്ന് തീരുമെൻ ദൈവമേ ഈ കഷ്ടകാലം.
പ്രളയം വിതച്ച വിഷവിത്തുകൾ,
കൊന്നൊടുക്കി ആയിരങ്ങളെ.
വിടാതെ വീണ്ടും തുടരുന്നു മഹാവിപത്തുകൾ.
പെയ്തിറങ്ങുന്നു വിഷമഞ്ഞിൻ തുള്ളിപോലെ.
കരുതണം സഹജീവിയെയെന്ന്,
പഠിപ്പിച്ചതാണീ വിപത്തുകൾ.
വൈരം മറന്നൊരുമിക്കാം നമുക്ക്,
നാടിനെ വിളഭൂമിയാക്കി മാറ്റിടാൻ.
 

സോഫിയ.വി.ജോസ്
3B എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത