ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ചരിത്രം

12:52, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച്ച് ഡബ്ല്യൂ എൽ പി.എസ്. കരുവാറ്റ/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ചരിത്രവഴിയിൽ ...........

കരുവാറ്റ പഞ്ചായത്തിന്റെ  വടക്കേ അറ്റത്ത്  പുഴയും പാടശേഖരങ്ങളും  കൊണ്ട് ചുറ്റപ്പെട്ട  ഈ സ്കൂൾ  1907  കളിൽ  പ്രദേശത്തിന്റെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട്  ആരംഭിച്ച ഒരു പൊതു സ്ഥാപനം ആണ്. ഗവ. എച്ച്. ഡബ്ലിയു. എൽ.പി. എസ്. കരുവാറ്റ നോർത്ത്. എന്ന ഈ സ്കൂൾ. കാരമുട്ട് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. പ്രാരംഭകാലം മുതലേ. ഹരിജൻ കോളനി നിവാസികളുടെയും. കർഷകത്തൊഴിലാളികളുടെയും സരസ്വതീക്ഷേത്ര മാണ്. ഓല കെട്ടിയകുുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ  വിദ്യാലയത്തിന്റെ  പരിസരത്തു തന്നെയുള്ള   മീനത്തേതിൽ  വീട്ടിൽ  ശ്രീ. സി.ജെ. മകരൻ എന്ന ഹരിജൻ  ഒറ്റയ്ക്ക്  കാൽനടയായി  തിരുവനന്തപുരത്ത്  ചെന്ന്   അന്നത്തെ  മഹാരാജാവിനെ  മുഖം കാണിച്ച്   ഈ പ്രദേശത്തെ ഹരി ജനങ്ങൾക്കായി  ഒരു  പ്രൈമറി സ്കൂൾ   സ്ഥാപിക്കണമെന്ന്  സങ്കടമുണർത്തി  നേടിയതാണെന്ന്പരിസരവാസികൾ  പറയുന്നു. കേരള പുലയർ മഹാസഭ  സംഭാവനയായി  നൽകിയ  14 സെന്റ്  സ്ഥലത്താണ്  ആദ്യം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ   ഈ 14 സെന്റ്   സ്ഥലം   ഏറ്റെടുക്കുന്നതിന് വേണ്ടി   ആദ്യകാലത്ത്  ഇവിടെയുണ്ടായിരുന്ന  ക്ഷേത്രം പൊളിച്ചുമാറ്റി  ഇതിനോടൊപ്പം ഇവിടെയുണ്ടായിരുന്ന  അഞ്ച്  വീട്ടുകാരെയും  സർക്കാർ  പൈസ കൊടുത്തു  ഒഴിവാക്കി. ആദ്യത്തെ അധ്യാപകർ  പാലാ പറമ്പിൽ  നാരായണൻ സാർ, തമ്പി സാർ എന്നിവരായിരുന്നു.1950-ൽ നിസ്വാർത്ഥമതികളായ   നാട്ടുകാരുടെ സഹായത്താൽ. രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ ആയി മാറി.. പിന്നീട്  സർക്കാർ ഏറ്റെടുത്തു  നാലാംക്ലാസ് വരെ പ്രവർത്തിച്ചുതുടങ്ങി.അന്നും ഇന്നും  കർഷകത്തൊഴിലാളികളും . ഹരിജൻ കോളനി നിവാസികളും തിങ്ങിത്താമസിക്കുന്ന  ഒരു ദ്വീപാണ്  കാരമുട്ട് പ്രദേശം.കരുവാറ്റ പഞ്ചായത്തിലെ  ഒന്നാം വാർഡിൽ  കുറിച്ചി ക്കൽ   കടവ് മുതൽ  തകഴിയിലേക്കുള്ള  പഞ്ചായത്ത് റോഡിന്റെ  ഇടതുവശത്ത്  കടവിൽ നിന്നും. ഏകദേശം  100 മീറ്റർ അകലത്തിൽ  64 സെന്റ്  സ്ഥലത്ത്  സ്ഥിതിചെയ്യുന്ന   ഇപ്പോഴത്തെ  ജി.എച്ച്. ഡബ്ല്യു. എൽ.പി.എസ് ന്റെ  പുതിയ കെട്ടിടം  പണിതിട്ട്. ഇപ്പോൾ ഏകദേശം   18 വർഷത്തോളമായി .2010-2011 ൽ  സർക്കാർ ഓർഡർ അനുസരിച്ച് സ്കൂളിന്റെ പേരിലുള്ള  ഹരിജൻ പദം മാറ്റി   സ്ഥലനാമം  ചേർന്ന് ഗവ.എൽ.പി.എസ്  . കാരമുട്ട്  കരുവാറ്റ നോർത്ത്. എന്ന്  പുനർ നാമകരണം ചെയ്തിട്ടുണ്ട്. മാറിവരുന്ന  സാമൂഹ്യ പശ്ചാത്തലത്തിനനുസരിച്ചും വിദ്യാഭ്യാസ രീതികൾക്ക് അനുസരിച്ച് മാറ്റങ്ങളുണ്ടാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എ. സ്. എം. സി .യും   രക്ഷിതാക്കളും ചേർന്ന് നടത്തുന്ന   പ്രീ-പ്രൈമറി  സ്കൂളും ഇവിടെയുണ്ട്.. പഠന നിലവാരത്തിലും. പാഠ്യേതര പ്രവർത്തനങ്ങളിലമികവു പുലർത്താൻ സാധിച്ചിട്ടുണ്ട്. എസ്. എം സി, പി. ടി. എ,  എം. പി. റ്റി. എ. അധ്യാപകർ   എല്ലാവരും കൂട്ടായ്മയോടെ നീങ്ങി    സ്കൂൾ പ്രവർത്തനത്തെ  മെച്ചപ്പെടുത്തുന്നു.