എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

10:27, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർമയിൽ ഒരു വളകിലുക്കം

ബിന്ദു മുരളി

വെങ്ങാനൂർ ഹൈസ്‌കൂളിനു സമീപമുള്ള സുന്ദരമായ വെണ്ണിയൂർ ഗ്രാമത്തി ലായിരുന്നു എന്റെ വീട്. പച്ചപുതച്ച പറമ്പുകൾ, ഒറ്റയടിപ്പാതകൾ, ഇടുങ്ങിയ നാട്ടുവഴികൾ, കൊച്ചുകൊച്ചു നീർച്ചാലുകൾ, എപ്പോഴും കൃഷിയുള്ള നെൽപ്പാടങ്ങൾ, ഒരിക്കലും വറ്റാത്ത തോടുകൾ ഇവയൊക്കെതാണ്ടിയാണ് കൂട്ടു കാരോടൊപ്പം സ്‌കൂളിലേയ്ക്കുള്ള യാത്രകൾ. എന്റെ ജീവിതത്തിൽ ഏറ്റവുമധികം ഞാൻ ആസ്വദിച്ചതും സന്തോഷിച്ചതും കൂട്ടുകാരോ ടൊപ്പം സ്‌കൂളിലേയ്ക്കുള്ള അന്നത്തെ യാത്ര കളായിരുന്നു. സുന്ദരമായ ആ യാത്രകളും സ്കൂൾ ജീവിതവും എനിക്ക് അത്രയ്ക്ക് പ്രിയ പ്പെട്ടതായിരുന്നതുകൊണ്ടാണ് ഇപ്പോഴും ആ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കാനും നോക്കി നിൽക്കാനും എനിക്ക് ഇഷ്ടം.

സ്കൂളിനകത്തേയ്ക്ക് കയറിയാൽ നീണ്ട പടിക്കെട്ടുകൾ ചാടിക്കയറലായിരുന്നു എൻ്റെ പ്രധാന വിനോദം. അഞ്ചാം ക്ലാസിലെത്തു മ്പോൾ വളരെ അത്ഭുതമായിരുന്നു. ചെറിയ സ്കൂ‌ളിൽ നിന്നും വിശാലമായ കളിസ്ഥലവും കെട്ടിടവുമൊക്കെയുള്ള വെങ്ങാനൂർ സ്കൂളി ലേയ്ക്കുള്ള മാറ്റം അമ്പരപ്പോടെയാണ് ഞാൻ കണ്ടത്. അഞ്ചാം ക്ലാസിലെ വസന്ത ടീച്ചറിനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഒരിക്കൽ ക്ലാസിൽ ബഹളമുണ്ടാക്കിയതിന് ടീച്ചർ ഒരു കുട്ടിയെ തല്ലി. ടീച്ചർ അടിക്കാൻ കൈ ഉയർത്തിയപ്പോൾ ടീച്ചറുടെ കൈയിലെ വളകിലുക്കം കേൾക്കാൻ നല്ല രസമായിരുന്നു. എനിക്കും പല ടീച്ചർമാരിൽ നിന്നും അടി കിട്ടി യിട്ടുണ്ടെങ്കിലും വസന്ത ടീച്ചറുടെ കൈയ്യിൽ നിന്നും അടി കിട്ടിയിട്ടില്ല. എന്റെ മനസിൽ നിന്നും മായാതെ നിൽക്കുന്ന മറ്റൊരു അധ്യാപകനാണ് ഏഴാം ക്ലാസിലെ ശ്രീധരൻ നായർ സാർ. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. സാർ വലിയ ചൂടനായിരുന്നു. അതു കൊണ്ട് തന്നെ സാറിനെ എല്ലാവർക്കും ക്കും പേടിയാ യിരുന്നു. പക്ഷെ എന്താണെന്നറിയില്ല സാറിനെ ഞാൻ ഭയന്നിരുന്നില്ല. സാറിനോട് എല്ലാ കാര്യ ങ്ങളും പറയുകയും ചെയ്യുമായിരുന്നു. 29 ക്കാലങ്ങളിൽ സാർ കുട്ടികളെ ഒറ്റയ്ക്ക് വീട്ടിൽ വിടുമായിരുന്നില്ല. തോടുകളും കുളവും വയലുമൊക്കെ കടന്നുവേണം എനിക്ക് വീട്ടി ലെത്താനെന്ന് സാറിന് അറിയാമായിരുന്നതു കൊണ്ടാകാം എന്നെ ഒറ്റയ്ക്ക് വിടാത്തത്. കുട്ടികളോടുള്ള കരുതൽ കൂടിയാണ്.

സ്കൂളിലെ അധ്യാപകരെല്ലാം ഓരോ കുട്ടിയെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കി യിരുന്നു. ഇന്ന് അധ്യാപകരും കുട്ടികളും തമ്മിൽ അങ്ങനെയൊരു മാനസിക അടുപ്പം നിലനിൽക്കുന്നുണ്ടോയെന്നറിയില്ല. സ്കൂളിൽ പഠിക്കുമ്പോൾ നൃത്തപഠനത്തിലൂടെയാണ് ഇന്നത്തെ സ്കൂൾ മാനേജരായ നമ്മുടെയെല്ലാം പ്രിയപ്പെട്ട ബീനയെന്ന ദീപ്‌തി ഗിരീഷിനേയും ഇന്നത്തെ ശാലിനി ടീച്ചർ (ഉമകുട്ടി), പിന്നെ അമ്പിളി, ഗീത, കുഞ്ഞുമഞ്ജു, അനിതാ കൃഷ്ണൻ ഇവരെയെല്ലാം കൂടുതൽ പരിചയ പ്പെടുന്നത്. നൃത്തം പഠിച്ചെങ്കിലും മത്സരങ്ങളി ലൊന്നും പങ്കെടുത്തിരുന്നില്ല. (തോൽക്കുമെന്ന് ഭയം കൊണ്ടല്ല; കൂട്ടുകാരികളെ തോപ്പിക്കാ തിരിക്കാൻ വേണ്ടിയാണ് കേട്ടോ) മത്സരത്തി കല്ലാതെ ഒത്തിരി പരിപാടികൾ ഞാൻ തരിപ്പിച്ചിട്ടുണ്ട്. നൃത്ത പഠനം പിന്നീട് എന്റെ സീരിയൽ-സിനിമ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായി മാറി. ആർട്‌സിൽ മത്സരിച്ചിട്ടി ല്ലെങ്കിലും സ്പോർട് സിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. റിലേ, ഓട്ടം എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. മത്സരങ്ങളെ കുറിച്ച് ഓർമ്മിക്കുമ്പോൾ എസ്റ്റർ എന്ന സഹപാഠിയെ ഓർമ്മിക്കാതിരിക്കാനാ വില്ല. മിക്ക മത്സരങ്ങളിലും എൻ്റെ എതിരാളിയാ യിരുന്ന എസ്റ്റർക്കാണ് മിക്കപ്പോഴും ഒന്നാം സ്ഥാനം. പലപ്പോഴും എനിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. 9, 10 ക്ലാസ്സുകളിലേയ്ക്കെത്തിയപ്പോൾ മത്സരത്തിന് ഇന്നത്തെ അധ്യാപിക ആനീജോളിയെ കിട്ടി.

പിന്നീടൊരിക്കൽ എസ്റ്ററിൻ്റെ കാല് തട്ടി വീണ് പരിക്കേറ്റതോടെ എൻ്റെ സ്പോർട്‌സ് ജീവിത ത്തിന് തിരശ്ശീല വീണു.

      പത്താം ക്ലാസിൽ പഠിക്കുമ്പോൾ അന്നത്തെ ഹെഡ്‌മാസ്റ്റർ ലോയിഡ് സാർ ആയിരുന്നു ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകൻ. സാറിന് ഒരിക്കലും സിലബസ് തീർക്കാൻ സമയം കിട്ടാറില്ല. പകരം അവധി ദിവസങ്ങളിൽ അധിക ക്ലാസിലൂടെയാണ് പാഠഭാഗങ്ങൾ തീർ ക്കുന്നത്. ദിവസം മുഴുവൻ നീണ്ട കഠിനമായ ഇംഗ്ലീഷ് പഠനം ഇപ്പോഴും ഓർമയിൽ നിന്ന് മായുന്നില്ല. അയ്യോ... എല്ലാം പറഞ്ഞവസാനി ക്കാറായപ്പോഴാണ് നമ്മുടെ മണിച്ചി ടീച്ചറിനെ ഓർമ്മ വന്നത്. ടീച്ചറെ പറ്റി എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അത് ഗുരുത്വദോഷമാകും. നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട ടീച്ചർ എന്ത് സുന്ദരിയായിരുന്നുവെന്നോ, നിറയെ മുടിയുള്ള ടീച്ചറെ പലപ്പോഴും ഒളിച്ചിരുന്ന് ഞങ്ങൾ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പഴയ പടിക്കട്ടും കളിസ്ഥലവുമൊക്കെ പോയി ഇപ്പോൾ സ്‌കൂളിൻ്റെ മുഖഛായ തന്നെ മാറിയതിൽ ചെറിയ വിഷമമുണ്ട്. അന്ന് എന്നെ പഠിപ്പിച്ച ശ്രീകുമാരൻ സാർ, ബാലകൃഷ്ണൻ സാർ, ജയ ടീച്ചർ, ശാന്ത ടീച്ചർ എല്ലാവരെയും ഓർത്തുകൊണ്ട് നിർത്തട്ടെ നാല്‌പത് വർഷങ്ങ ൾക്ക് ശേഷം പഴയ സഹപാഠികൾ ഒത്തുകൂടി സതീർത്ഥ്യം എന്ന പേരിൽ കൂട്ടായ്മയുണ്ടാ ക്കാനും സ്‌കൂളിൽ വീണ്ടും എത്താനും സതീർത്ഥാത്സവം നടത്താനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സതീർത്ഥ്യത്തിന്റെ പ്രവർത്തകർക്കും മധു സാറിനും രാമകൃഷ്ണൻ നായർ സാറിനും എൻ്റെ നന്ദി ഈ കുറിപ്പിലൂടെ രേഖപ്പെടുത്തട്ടെ. മുൻ ഹെഡ്‌മിസ്ട്രസ് ശ്രീലത, സ്‌കൂളിൽ നല്ല പാട്ടുകാരിയായിരുന്ന പിന്നീട് പാട്ടിനെ ഉപേക്ഷിച്ച എൻ്റെ കൂട്ടുകാരി ആർ. ശ്രീലതദേവി, മാനേജർ ദീപ്‌തി ഗിരീഷ്, പി.റ്റി.എ. പ്രസിഡൻ്റ് ഹരീന്ദ്രൻ നായർ, പദ്‌മകുമാർ തുടങ്ങിയവരേയും ഓർമ്മിക്കുന്നു. ഇനിയും ഒരു പാട്‌കാര്യങ്ങൾ പറയാനുണ്ട് നീണ്ടുപോയാൽ ഒരു പുസ്‌തകമെഴുതേണ്ടി വരുമെന്നാണ് തോന്നുന്നത്. ഗൃഹാതുരത്വ മുണർത്തുന്ന ഈ ഓർമ്മകളെ ഒരു മയിൽപീലി തുണ്ടുപോലെ മനസ്സിൽ സൂക്ഷിച്ച് നിർത്തുന്നു.

നിങ്ങളുടെ സ്വന്തം ബിന്ദു മുരളി....