എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
![](/images/thumb/3/3f/%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%2C_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D.jpg/300px-%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%2C_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D.jpg)
JRC യുടെ പ്രവർത്തനങ്ങൾ 2001 ലാണ് ആരംഭിച്ചത്. പരിസ്ഥിതിദിനം , അന്താരാഷ്ട്ര മയക്കുമരുന്ന് ദിനം,വായനാദിനം, സ്വാതന്ത്ര്യദിനം, അധ്യാപകദിനം, ഡോക്ടേഴ്സ് ഡേ , രക്തദാനദിനം, വയോജനദിനം, പ്രമേഹദിനം, ലോക എയ്ഡ്സ് ദിനം,റിപ്പബ്ലിക് ദിനം എന്നിവ ആചരിച്ചു വരുന്നു. കൂടാതെ ബോധവത്കരണ പോസ്റ്ററുകളും റാലികളും നടത്തി വരുന്നു. JRC കുട്ടികൾക്കായി പ്രത്യേക സെമിനാറുകളും പരീക്ഷകളും നടത്തുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും JRC യൂണിഫോം ധരിച്ച് ഉച്ചയ്ക്ക് ഒത്തുചേരുകയും ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. JRC അംഗങ്ങൾ ഫണ്ട് ശേഖരണത്തിലൂടെ സഹപാഠികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്നു. കൂടാതെ സ്കൂളിലേയ്ക്ക് തയ്യൽ മെഷീൻ സംഭാവന ചെയ്തു. JRC അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിഞ്ഞോട്ടം നിർമ്മിക്കുകയും പരി പാലിക്കുകയും ചെയ്തു വരുന്നു. ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കിറ്റുകൾ അവതരിപ്പിച്ചു.