സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഗൃഹസന്ദർശനം

22:05, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഇതിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി. കൂടാതെ അടുത്ത അക്കാദമിക വർഷം പുതിയ കുട്ടികളെ കണ്ടെത്താൻ രക്ഷിതാക്കളും ഒപ്പം കൂടി.