സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/പരിസ്ഥിതി ക്ലബ്ബ്
Seed Club സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം മുന്നിൽക്കണ്ട് മാതൃഭൂമി പത്രവും സ്കൂളുകളും ഒത്തൊരുമിച്ച് സ്കൂളുകളിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് സീഡ് ക്ലബ്. ഈ വർഷവും നമ്മുടെ സ്കൂളിൽ സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിക്കുകയുണ്ടായി. ജൂൺ 26 തീയതി സ്കൂൾ അസംബ്ലിയിൽ വെച്ച് നെടുംകുന്നം കൃഷിഭവനിലെ കൃഷി ഓഫീസ് ബഹു. അനിൽ സെബാസ്റ്റ്യൻ സർ പച്ചക്കറി തൈകൾ നൽകി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം വരുന്ന പച്ചക്കറി തൈകൾ സ്കൂൾ അങ്കണത്തിലും കുട്ടികളുടെ വീടുകളിലും നടുന്നതിനായി വിതരണം ചെയ്തു. സീഡ് ക്ലബ് കോർഡിനേറ്റർ ശ്രീ ഷിജോ ബി ജോസിന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ പച്ചക്കറികളുടെ വിളവെടുപ്പ് സിസ്റ്റർ ലിൻറ സിഎംസിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികളിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകി.