സെന്റ് ജോസഫ്സ് എൽ പി എസ് വേഴങ്ങാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വേഴാങ്ങാനം
സെന്റ് ജോസഫ്സ് എൽ പി എസ് വേഴങ്ങാനം | |
---|---|
വിലാസം | |
വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ പി സ്കൂൾ, വേഴാങ്ങാനം , ഉള്ളനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 8547075303 |
ഇമെയിൽ | sjlpsvezha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31528 (സമേതം) |
യുഡൈസ് കോഡ് | 32101000104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ആശാ വിൻസെന്റ് |
എം.പി.ടി.എ. പ്രസിഡണ്ട് | വാണി സമേഷ് |
അവസാനം തിരുത്തിയത് | |
12-02-2024 | Hmstjosephs |
ചരിത്രം
ഈ സ്കൂൾ 1917ഇൽ സ്ഥാപിതമായി. പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വൈദുതീ സൗകര്യം സ്വന്തമായ കിണർ, പൈപ്പ് ടൈലിട്ട തറ കൂടുതൽ കാണുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്കൊപ്പം നിരവധി പാഠ്യേതര വിഷയങ്ങൾക്കും സെന്റ് ജോസഫ്സ് എൽ പി സ്കൂൾ പ്രാധാന്യം നൽകി വരുന്നു. ക്ലബ്ബുകൾ, ദിനാചരണങ്ങൾ, പഠന യാത്രകൾ, മേളകൾ, കലാ - കായിക - പ്രവൃത്തി പരിചയ പ്രവത്തനങ്ങൾ, Spoken English ക്ലാസുകൾ, പരീക്ഷണങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു. സ്കൂളിലെ പ്രധാന ക്ലബ്ബുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
മുൻ സാരഥികൾ
NO | NAME |
---|---|
1 | എസ്. രാമൻ നായർ |
2 | പി. ജെ. ജോസഫ് |
3 | സി. യു. ജോസഫ് |
4 | സി.ജെ. മത്തായി |
5 | ടി. സി. മറിയം |
6 | പി. ആർ. ഭവാനിയമ്മ |
7 | സിസ്റ്റർ. ഐ. സി. ഏലി |
8 | പി. എം. ചിന്നമ്മ |
9 | കെ. കെ. ജോസഫ് |
10 | വി. വി. ഏലി |
11 | സി. ജെസിയമ്മ തോമസ് |
12 | സി. മോളി അഗസ്റ്റിൻ |
13 | സി. സെലിൻ ഇ. ജെ |
14 | സി. ലിസമ്മ ജോസഫ് |
15 | ലൂസിയമ്മ പി. ജെ |
16 | വി. എം. അന്നമ്മ |
17 | ഡോളി എബ്രഹാം |
18 | സോയി. ബി. മറ്റം |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2018-19 അധ്യയന വർഷത്തിൽ 4 കുട്ടികളെ LSS പരീക്ഷയിൽ പങ്കെടുപ്പിക്കുകയും 3 പേർക്ക് LSS ലഭിക്കുകയും ചെയ്തു. അതെ വർഷം തന്നെ 6 കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും അതിൽ 5 പേർക്കും A, B ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.
കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ചെങ്കിലും നല്ല രീതിയിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുകയും കുട്ടികളിൽ അറിവ് വർധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ 2021-2022 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ നല്ല പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞു.
2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ബോധ്യപ്പെടുകയും സ്കൂളിന്റെ തറ ടൈൽ ഇടുവാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി PTA യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ഫണ്ട് സമാഹരണത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന്റെ തറ ഭംഗിയായി ടൈൽ ഇട്ടു. ഇതോടൊപ്പം തന്നെ കുട്ടികൾക്കായി കഞ്ഞിപ്പുരയോട് ചേർന്നു wash basin കൾ സ്ഥാപിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ഒരു വശം കോൺക്രീറ്റ് നല്ലതു പോലെ തേച്ച് പുതിയ ജനലുകളും വാതിലുകളും പിടിപ്പിക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.7392639,76.7263648|zoom=15}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ജോസഫ്സ് എൽ പി എസ് വേഴങ്ങാനം