പഞ്ചായത്ത് എൽ പി എസ് തലപ്പലം/സ്കൂൾ പി.ടി.എ

13:44, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31527 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                            സ്കൂൾ പി.ടി.എ


                        ഒരു സ്കുളിന്റെ പ്രവർത്തനങ്ങൽ   സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താനും, അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ,അക്കാദമിക പ്രവർത്തനങ്ങൾ കാര്ക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഈയൊരു വിശ്വാസത്തോടെയാണ് ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ്. സ്കൂളിലെ  പി.ടി.എ പ്രവർത്തിക്കുന്നത്.  ഒരു  പി.ടി.എ യ്ക്ക് നിയപരമായി ഇടപെടാൻ കഴിയുന്ന തരത്തിലും സ്കൂൾപ്രവർത്തനങ്ങൾ മികവുറ്റതാക്കിത്തീർക്കുന്നതിലും  അദ്ധ്യാപകർക്ക് എല്ലാ വിധ പിന്തുണയും നൽകിവരുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പി.ടി.എ യുടെ  സഹായകരമായ നിലപാടുകൾ വളരെയേറെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു