ഗവ. എച്ച് എസ് എസ് ഏലൂർ/പ്രാദേശിക പത്രം

20:49, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

आज का एलूर्

ഹിന്ദി ക്ലബ്ബ് കൺവീനർ ശ്രീമതി.ഷീജ ടീച്ചറ‌ുടെ സഹായത്തോടെ അംഗങ്ങൾ സ്ക്കുൾ പത്രം പ്രസിദ്ധീകരിക്കുവാൻ തയ്യാറായി മുന്നോട്ട് വന്നു. സ്വാതന്ത്ര ദിനത്തിൽ ആദ്യത്തെ പത്രം എച്ച്.എം ന് കൈമാറാൻ തീരുമാനിച്ചുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ പ്രളയദുരന്തം മൂലം സാധിച്ചില്ല.കുട്ടികളുടെ ലോകത്തെ വിശേഷങ്ങളും അവരുടെ വാർത്തകളും അവർ നേരിടുന്ന വിഷയ പ്രാധാന്യങ്ങളും അടങ്ങുന്ന പത്രം സ്കൂളിൻറെ ശ്രദ്ധേയ പ്രവർത്തനങ്ങളിൽ ഒന്നാണ്. അതിൽ ഉൾക്കൊള്ളുന്ന ഓരോ വാർത്തയും കൗതുകത്തോടെ അറിയാൻ കുട്ടികൾ കാത്തിരിക്കുന്നു. കുട്ടികൾ തന്നെ തങ്ങളുടെ പത്രത്തിന് അറിവ് എന്ന ശീർഷകവും നൽകി. കലാബോധമുള്ള കുട്ടികൾ അനുയോജ്യമായ ചിത്രങ്ങൾ പത്രത്തിൽ വരച്ചു. അവരുടെ വിമർശനങ്ങളും പ്രതിരോധങ്ങളും വരകളിലൂടെയും അക്ഷരങ്ങളിലൂടെയും സജീവമായി. അവരുടെ ഉള്ളിലെ സാമൂഹ്യബോധവും കാഴ്ചപ്പാടുകളും അവർ നിലനിൽക്കുന്ന ഇടത്തിനെ ആധാരമാക്കി ഇവിടെ അടയാളപ്പെടുത്തുന്നു. ജീവിതത്തിൽ അപ്രാധാന്യമായി തള്ളിക്കളയുന്ന സംഭവങ്ങൾ പത്രത്തിൽ കാര്യബോധത്തോടെ ചർച്ചയ്ക്ക് വിധേയം ആകുമ്പോൾ അതിനെ കുട്ടികൾ കൗതുകത്തോടെ വീക്ഷിക്കുന്നു