സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്