ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/വെള്ളരിപ്രാവും ഉറുമ്പും..

16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/വെള്ളരിപ്രാവും ഉറുമ്പും.. എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/വെള്ളരിപ്രാവും ഉറുമ്പും.. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെള്ളരിപ്രാവും ഉറുമ്പും..


ഒരിടത്ത് നല്ല സുന്ദരിയായ ഒരു വെള്ളരിപ്രാവ് ഉണ്ടായിരുന്നു. ഒരു ദിവസം ആ പ്രാവ് ആകാശത്തിലെ മേഘക്കൂട്ടങ്ങൾക്കിടയിൽ കൂടി പറക്കുമ്പോൾ ഒരു നിലവിളി കേട്ടു .. "എന്നെ രക്ഷിക്കണേ"..!! ആ പ്രാവ് താഴേക്ക് നോക്കിയപ്പോൾ ഒരു പുഴയിൽ നിന്നാണ് നിലവിളി ഉയർന്ന് വരുന്നത്. പ്രാവ് പുഴയ്ക്ക് അരികിലെ മരത്തിൽ ചെന്ന് ഇരുന്നു.നോക്കിയപ്പോൾ ഒരു ഉറുമ്പ് വെള്ളത്തിൽ ജീവനു വേണ്ടി പിടയ്ക്കുന്നു. ആ പിടച്ചിൽ കണ്ട് സങ്കടം തോന്നിയ പ്രാവ് മരത്തിൽ നിന്ന് ഒരു ഇല ഉറുമ്പിന്റെ അരുകിലേയ്ക്ക് കൊത്തി ഇട്ടു കൊടുത്തു. ആ ഉറുമ്പ് ആ ഇലയിൽ കയറി നിന്ന് തന്റെ ജീവൻ രക്ഷിച്ച പ്രാവിനോട് നന്ദി പറഞ്ഞു.പ്രാവിന് സന്തോഷമായി.. കുറച്ച് നാളുകൾക്ക് ശേഷം ആ പ്രാവ് മരത്തിൽ ഇരിക്കുന്ന സമയം ഒരു വേട്ടക്കാരൻ ആ പ്രാവിനെ ഉന്നംവച്ച് കൊല്ലാൻ ശ്രമിക്കുന്നത് - അന്ന് പ്രാവ് രക്ഷിച്ച ഉറുമ്പ് കാണാനിടയായി. ഇത് കണ്ട് തന്റെ കൂട്ടുകാരുമൊത്ത് ഒരു പടയായി വന്ന് വേട്ടക്കാരന്റെ ദേഹത്ത് കയറി ആക്രമിച്ചു.അങ്ങനെ പ്രാവിന്റെ ജീവൻ രക്ഷിച്ചു.. പ്രാവ് ഉറുമ്പിന് നന്ദി പറഞ്ഞു. അങ്ങനെ അവർ തമ്മിൽ ചങ്ങാതിമാരായി..!!

നിവേദ്.ആർ.പ്രശാന്ത്
2 ബി ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ