ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചന മത്സരം വൃക്ഷത്തൈ നടീൽ, ഔഷധ സസ്യ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോർപറേഷന്റെ സഹായത്തോടെ എം.സി.എഫ് സ്ഥാപിച്ചു. പച്ചക്കറി എന്നിവയുടെ പരിപാലനം ക്ലബ് അംഗങ്ങൾ നടത്തുന്നു.
ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി .പ്രസ്തുത ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
ഈ വർഷത്തെ സുരീലി ഉത്സവ് ഫെബ്രുവരി ന് സംഘടിപ്പിച്ചു .പുസ്തക പ്രദർശനം, ക്ലാസ് റൂം ഉത്പന്നങ്ങളുടെ പ്രദർശനം, കളികൾ, മത്സരങ്ങൾ ,കലാപരിപാടികൾ എന്നിവയ്ക്കായി പ്രത്യേകം കോർണറുകൾ സജ്ജീകരിച്ചു.
ഗാന്ധിദർശൻ ക്ലബ്