സെന്റ് തോമസ് യു.പി.എസ്. കണമല/എന്റെ ഗ്രാമം
കണമല /പമ്പാവാലി
പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.
ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ് തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ് തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു