ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം
നിർമാണപ്രവർത്തനങ്ങൾ :
സ്കൂൾ കെട്ടിടം, ഓഫീസ് മുറി നവീകരണം, പാചകപ്പുര നവീകരണം, യൂറിനലുകളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ തുടങ്ങി വിവിധങ്ങളായ നിർമാണപ്രവർത്തനങ്ങളാണ് പോയവർഷം PTA ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. PTA പ്രസിഡന്റിന്റേയും ഇതര കമ്മിറ്റി അംഗങ്ങളുടേയും പരിപൂർണ പിന്തുണയും മേൽനോട്ടവും ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ നിങ്ങളുടെ പരിഗണനയ്ക്കായി ചേർക്കുന്നു :
- MLA ഫണ്ട് കെട്ടിടം:
ബഹു വാമനപുരം മുൻ MLA ശ്രീ. കോലിയക്കോട് N. കൃഷ്ണൻനായരുടെ 2015-16ലെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് ഒരു ഇരുനില കെട്ടിടം പണിയിച്ചു. നിലവി ലുണ്ടായിരുന്നതും കാലപ്പഴക്കത്താൽ ക്ലാസുകൾ നടത്താൻ മേലിൽ അനുവാദം ലഭിക്കാൻ സാധ്യതയില്ലാ തിരുന്നതുമായ VHSE യുടെ വർക്ക്ഷെഡ് അധികാരികളുടെ അനുവാദത്തോടെ പോളിച്ചുമാറ്റി ആസ്ഥാന ത്താണ് പുതിയ കെട്ടിടം പണിഞ്ഞിട്ടുള്ളത്. മൂന്ന് നിലകൾക്കുള്ള അടിസ്ഥാനം ചെയ്തിട്ടുണ്ട്. നാല് മാസം കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഈ കെട്ടിടത്തിന്റെ പണി ഏറ്റെടുത്ത് ചെയ്തത് ശ്രീ. ഗംഗാധരൻനായർ, അശ്വതി കൺസ്ട്രക്ഷനാണ് . വളരെ വേഗത്തിലും കുറ്റമറ്റ രീതിയിലും സമയബന്ധിതമായി പണിതീർത്ത ഈ കമ്പനിയോട് PTA കടപ്പെട്ടിരിക്കുന്നു. ഈ കെട്ടിടം 2016 സെപ്തംബർ 22ന് ബഹു. വാമനപുരം MLA ശ്രീ. DK മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ.ശ്രീ. C. രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. Ex-MLA ശ്രീ കോലിയക്കോട് N.കൃഷ്ണൻ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. Kശാന്തകുമാർ, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ്: S.M. റാസി വാർഡ് മെമ്പർമാർ, അദ്ധ്യാപകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
- ക്രഷർ യൂണിറ്റ് യൂറിനൽസ്:
PTA യുടെ ശ്രമഫലമായി ചിതറ ക്രഷർ യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു യൂറിനൽ കോംപ്ലക്സ് നിർമ്മിച്ചുതരുന്നതിനുള്ള അഭ്യർത്ഥന പ്രകാരം അവർ അത് അംഗീകരിക്കുകയും അതിന്റെ പണി നടന്നു വരികയും ചെയ്യുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.
- പാചകപ്പുര നവീകരണം :
നമ്മുടെ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും സ്കൂളിൽനിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ കൃത്യസമയത്ത് ഭക്ഷണം പാകംചെയ്യുന്നതിന് നിലവിലുള്ള അടുക്കള പര്യാപ്തമായിരുന്നില്ല. PTA യുടെ ശ്രമഫലമായി അത് നവീകരിക്കാൻ കഴിഞ്ഞു. എന്നാൽ അത് പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.
- പെയിന്റിംഗ് :
സ്കൂൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി LKG, UKG, LP വിഭാഗം ക്ലാസ് മുറികളും ഫർണിച്ചറും വർണാഭമാക്കി. നമ്മുടെ സ്കൂളിന്റെ മുന്നിലുള്ള മതിലിനോട് ചേർത്ത് ഇതര ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് തടയുന്നതിനുവേണ്ടി മതിൽ പെയിന്റുചെയ്ത് ചിത്രങ്ങൾ വരച്ച് മനോഹര മാക്കിയിട്ടുണ്ട്. ഇത് പൊതുജനങ്ങളുടേയും അധികാരികളുടേയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. കൂടാതെ ഓരോകെട്ടിടങ്ങൾക്കും നദികളുടെ പേര് നൽകി ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
-5-
- ഫർണിച്ചർ :
നമ്മുടെ മുഴുവൻ ക്ലാസ് മുറികളിലും കുട്ടികൾക്കാവശ്യമായതരത്തിൽ ഫർണിച്ചർ ഒരുക്കാൻ കഴിഞ്ഞു. PTA യുടെ സമ്മർദ്ദത്താൽ SBI ലൈഫ്, അവരുടെ സാമൂഹ്യസേവന പദ്ധതിയിലുൾ പ്പെടുത്തി നമ്മുടെ സ്കൂളിന് ഫർണിച്ചർ വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. അതിന്റെ കൈമാറ്റച്ചടങ്ങ് 01-07-2016 ന് ബഹു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. SM റാസി അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്, ബഹു. MLA ശ്രീ. DK മുരളി ഉദ്ഘാടനം ചെയ്തു. SBI ലൈഫ് റീജിയണൽ ഡയറക് റ്റർ , ശ്രീ. G. സുഭാ- ഷ്ബാബു , കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. K. ശാന്തകുമാർ, വിവിധ വാർഡ് മെമ്പർമാർ, SBI ലൈഫ് ഉദ്യോഗസ്ഥർ, PTA ഭാരവാഹികൾ, HM, പ്രിൻസിപ്പാൾ തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ വിദ്യാഭ്യാസ വകുപ്പിൽനിന്നും LKG, UKG ക്ലാസുകൾക്ക് അനുവദിച്ച 20000 രൂപയും PTA ഫണ്ടിൽ നിന്നുള്ള 30000 രൂപയും ചേർത്ത് LKG, UKG ക്ലാസുകളിൽ അവരുടെ തരത്തിനാനു പാതികമായ ഉയരത്തിലുള്ള ഫർണിച്ചർ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
- ഇലക്ട്രിഫിക്കേഷൻ :
നമ്മുടെ വിദ്യാലയത്തിൽ അൻപതിൽപരം കുട്ടികളാണ് ഓരോ ക്ലാസിലും പഠിക്കുന്നത്. പല ക്ലാസുകളിലും ചൂടും വെളിച്ചക്കുറവും സുഗമമായ പഠനപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനുവേണ്ടി ഓരോ ക്ലാസ് മുറിയിലും ആവശ്യാനുസരണം ഫാനുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
- ഓഫീസ് മുറി നവീകരണം :
VHSE ഓഫീസ് മുറി പ്രവർത്തിച്ചിരുന്നത് പ്രധാനകെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു. ഇത് ഭരണപരമായി ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി, സ്കൂൾ ഓഫീസും VHSE ഓഫീസും പ്രത്യക ക്യാബിൻതിരിച്ച് ഒരു ബ്ലോക്കിലാക്കി നവീകരിച്ചു.
- വാട്ടർ കണക്ഷൻ :
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റേയും ജില്ലാപഞ്ചായത്ത് മെമ്പറുടേയും ഇടപെടലിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം നമ്മുടെ കിണറിന്റെ മേൽമൂടി അറ്റകുറ്റപ്പണിനടത്തി വൃത്തിയാക്കുകയും ചെയ്തു.
- ക്യാൻറ്റീൻ :
നമ്മുടെ സ്കൂളിൽ MLA ഫണ്ട് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ക്യാന്റീൻ പൊളിച്ചുമാറ്റേണ്ടിവന്നു. കെട്ടിടംപണിതീർന്നശേഷം വളരെ നല്ലരീതിയിൽ പുതുതായി ക്യാൻറ്റീൻ നിർമ്മിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
- വാഹന സൗകര്യം :
സ്കൂളിൽ നിന്നും വളരെ അകലെയല്ലാത്ത സ്ഥലങ്ങളിൽ നിന്നും കുട്ടികളെ എത്തിക്കുന്നതിനായി എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ടെമ്പോവാനുകളും മൂന്ന് ജീപ്പുകളുമാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഓടുന്ന ഈ വാഹനങ്ങളിലെല്ലാം ഓരോ സ്ത്രീകളുടെ സേവനവും കുട്ടികളുടെ സുരക്ഷയ്ക്കായി PTA ഉറപ്പാക്കിയിട്ടുണ്ട്. -6-
- അവാർഡ് ദാനം :
2015 – 2016 അധ്യയനവർഷത്തെ അവാർഡ് വിതരണവും പ്രതിഭാസംഗമവും 29-07-2016ന് നടന്നു. SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് വാങ്ങിയ കുട്ടികൾക്കും സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം, സ്പോർട്സ് തുടങ്ങിയവയിൽ മികച്ചവിജയം കൈവരിച്ച കുട്ടികൾക്കുമുള്ള അനുമോദനവും അവാർഡ് വിതരണവും ബഹു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ബഹു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. VK മധു ഉദ്ഘാടനം ചെയ്തു. ടി. യോഗത്തിൽവച്ച്, PTA നടപ്പിലാക്കുന്ന ഒരു കുട്ടി രണ്ട് ടൈൽ പദ്ധതി യുടെ ഉത്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. SM റാസി നിർവഹിച്ചു. സ്കൂൾ ജീവനക്കാരുടെ വിഹിതം ഒരു ലക്ഷം രൂപയുടെയും PTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വിഹിതം പതിനായിരം രൂപയുടെയും ചെക്കുകൾ കൈമാറ്റംചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന പലവിധ അസുഖങ്ങളും സ്കൂൾഗ്രൗണ്ടിലെ പൊടിശല്യം കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ചെലവുവരുന്ന ഈ പദ്ധതി PTA ഏറ്റെടുത്തിട്ടുള്ളത്. ഓരോ കുട്ടിയും ഏറ്റവും കുറഞ്ഞത് നൂറ്റിയൻപത് രൂപയെങ്കിലും സംഭാവനയായി നൽകിയാൽ മാത്രമേ ഇത് പൂർത്തിയാക്കാനാവുകയുള്ളൂ. ഈ അധ്യയനവർഷാവസാനത്തോടെയെങ്കിലും ഇത് പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്.
- വൃക്ഷത്തൈ വിതരണം :
ജില്ലാ പഞ്ചായത്തിന്റെ തണൽ പദ്ധതി പ്രകാരം കുട്ടികൾക്ക് ഫലവൃക്ഷ തൈകളും കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കശുമാവിൻ തൈകളും വിതരണം നടത്തി.
- യൂണിഫോം :
ഗവൺമെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വളരെ കുറ്റമറ്റ രീതിയിൽ കുട്ടികൾക്ക് യൂണിഫോം നൽകാൻ സാധിച്ചു. ഈ പ്രവർത്തനത്തിന് നേതൃത്ത്വം നൽകിയ PTA മെമ്പർമാർ, അദ്ധ്യാപകർ, മദർ PTA മെമ്പർമാർ എന്നിവരെ PTA അനുമോദിക്കുന്നു. കൂടാതെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി യൂണിഫോം എത്തിക്കാനും PTA യ്ക്ക് കഴിഞ്ഞു.
- പ്രതിരോധ മരുന്നു വിതരണം :
കല്ലറ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റേയും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുകയുണ്ടായി. PTA കമ്മിറ്റി അംഗങ്ങളുടെയും മദർ PTA മെമ്പർമാരുടേയും സഹകരണം ഈ പരിപാടിയിലും ഉണ്ടായിരുന്നു. സ്കൂളിൽ നിലവിലുള്ള NRHM നഴ്സിന്റെ സേവനവും ഇക്കാര്യത്തിൽ ലഭ്യമായിട്ടുണ്ട്. ക്ലാസുകളിൽ കുട്ടികൾക്കുണ്ടാകുന്ന ചെറിയചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഈ സംവിധാനം ഉപകാരപ്രദമാണ്.
- വിവിധ സന്നദ്ധ സംഘടനകൾ :
സ്കൗട്ട്, ഗൈഡ്, JRC, എന്നിവ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് ഒരു യൂണിറ്റ് - 32 കുട്ടികൾ, ഗൈഡ് രണ്ട് യൂണിറ്റ് - 64 കുട്ടികൾ, JRC 2 യൂണിറ്റ് - 40 കുട്ടികൾ വീതമുണ്ട്. ഈസംഘടനകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇവ കൂടാതെ അക്കാഡമിക രംഗത്ത് മറ്റനേകം ക്ലബ്ബുകളും അധ്യാപകരുടെ നേതൃത്വത്തിൽ കുറ്റമറ്റരീതിയിൽ പ്രവർത്തിച്ചുവരുന്നതായി PTA കമ്മിറ്റി വിലയിരുത്തുന്നു.
-7-
- പാർലമെന്ററി ലിറ്ററസി ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം :
സംസ്ഥാന തല സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം 2016 നവംബർ 8ന് നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹു. MLA ശ്രീ. DK.മുരളി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. K.P.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ. K.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. S.M.റാസി, വാമനപുരം ബ്ലോക്ക് മെമ്പർ ശ്രീമതി.ഗിരിജാ വിജയൻ, വിവിധ വാർഡുകളിലെ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘത്തിനു വേണ്ടി. ശ്രീ. R.മോഹനൻ നന്ദിയും പറഞ്ഞു.
- ഫോട്ടോ സ്റ്റാറ്റ് മെഷീൻ :
വിവിധ പരീക്ഷകൾ, ആപ്ലിക്കേഷനുകൾ, ഓഫീസ് ആവശ്യത്തിനുള്ള ഫോട്ടോകോപ്പി കൾ എന്നിവയ്ക്ക് വേണ്ടി ദൈനംദിനം വലിയ ചെലവ് വരുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് PTA കമ്മിറ്റി ഒരു XEROX മെഷീൻ വാങ്ങിയിട്ടുണ്ട�
പൊതുസ്ഥാപനങ്ങൾ
- ദേശാഭിമാനി സ്റ്റഡിസർക്കിൾ -കല്ലറ
1970 കളിൽ കേരളത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച ഒരു സാംസ്‌കാരിക സംഘ യായിരുന്നു ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇതിൻ്റെ യൂണിറ്റ് കല്ലറയിലും പ്രവർത്തിച്ചിരുന്നു. കല്ലറയിൽ ശ്രദ്ധേയമായ പ്രവർത്തനം ഈ സംഘം നടത്തിയിരുന്നു, പ്രത്യേകിച്ചും അടി യന്തരാവസ്ഥയുടെ കലയളവിൽ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പ്രശ്‌നങ്ങളിൽ യവേപൂർണ്ണമായ ചർച്ചയുടെയും സംവാദത്തിന്റെയും വേദിയൊരുക്കാൻ ദേശാഭിമാനി സഡിസർക്കിളിന് കഴിഞ്ഞിരുന്നു. 1975 ൽ ജില്ലാസമ്മേളനം നടത്തിയത് കല്ലറയിൽ ആണ്. ജില്ലയിലുടനീളമുള്ള ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ പ്രവർത്തകരുടെ ഈ കൂട്ടായ്മ കല്ലറ യിൽ വലിയ ചലനം സൃഷ്ടിക്കാൻ പര്യാപ്ത്‌തമായിരുന്നു. ആർ. രമേശൻ, വി. കുട്ടപ്പൻ, വേദാസ് ടീം തുടങ്ങി ഇവിടത്തെ പുരോഗമന യുവജന നിര ഒന്നടങ്കം ഈ പ്രസ്ഥാനത്തിന്റെപിന്നിൽ അന്ന് അണിനിരന്നിരുന്നു. വയലാർ അനുസ്‌മരണം, ചെറുകാടിൻ്റെ 'മുത്തശ്ശി പഠനം തകഴിയുടെ കഥകളുടെ പഠനം, കേശവദേവിൻ്റെ കൃതികളുടെ വിലയിരുത്തൽ, വൈരുദ്ധ്യാ ധിഷ്ഠിത ഭൗതിക വാദം തുടങ്ങി ചർച്ചയുടെയും സംവാദത്തിൻ്റെയും നിറഞ്ഞ സായാഹ്ന ങ്ങളായിരുന്നു, അന്ന് കല്ലറയിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ നെടുമങ്ങാട് താലൂക്ക് സെക്രട്ടറിയായി ആർ. രമേശൻ തെരഞ്ഞെടുക്കപ്പെട്ടു. പാലോട് വച്ച് വിപുലമായ താലൂക്ക് സമ്മേളനം നടത്തി. ഇതിനിടയിൽ 1978-ൽ കഴക്കൂട്ടം ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം നടത്തിയതിൻ്റെ പേരിൽ ആർ. രമേശനെ നിലമേൽ കോളേജിൽ നിന്ന് ഒറ്റപ്പാലം കോളേജിലേയ്ക്ക് വൈരനിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റി. 1907-ൽ മാത്രമേ രമേശന് തിരിച്ച് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയുള്ളു.
- കുറുമ്പയം ക്ഷീരോല്പ്പാദക സഹകരണ സംഘം 1983-ൽ കുറുമ്പയം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു . കല്ലറ പഞ്ചായത്തിലെ തുമ്പോട്, കുറുമ്പയം, കല്ലറ, കല്ലറ ടൗൺ, വാമനപുരം പഞ്ചായത്തിലെ മീതൂർ വാർഡുകളാണ് സംഘം പരിധിയിൽ ഉൾപ്പെടുന്നത്. പ്രവർത്തന സൗകര്യത്തിന് വേണ്ടി ഈ സംഘത്തിന്റെ ആസ്ഥാനം കുറ്റിമൂട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കല്ലറയിൽ ഇതിൻ്റെ ഒരു ഉപകേന്ദ്രവുമുണ്ട് ഇടയ്ക്ക് കുറുമ്പയത്തും ഉപകേന്ദ്രമുണ്ടായിരുന്നെങ്കിലും പാൽ ലഭ്യത തീരെ കുറഞ്ഞപ്പോൾ ഉപേക്ഷിച്ചു. കുറ്റിമൂട്ടിൽ അഞ്ചര സെൻ്റ് സ്ഥലവും കെട്ടിടവുമുണ്ട്. കുറുമ്പയത്തുമുണ്ട് സംഘ ത്തിന് മൂന്ന് സെന്റ് സഥലം ആകെ 700 അംഗങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി പാൽ നൽകുന്നത് 100 ൽ താഴെ കർഷകരാണ്. ശരാശരി 350 മുതൽ 400 വരെ ലിറ്റർ പാൽ ദിവസേന ശേഖരിക്കുന്നു. കല്ലറ പ്രദേശത്ത് ഏറ്റവും ഉയർന്ന നിരക്കിൽ കർഷകർക്ക് ബോണസ് നൽകിവരുന്നത്,
milksocietyവൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ - നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂൾ) മിത്യയല്ല എന്നാണെന്ന് സ്കൂൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞാൽ പ്രാദേ ശിക ഭാഷ എന്ന അർത്ഥമേയുള്ളൂ. പ്രാദേശിക ഭാഷയിലുള്ള (മലയാളം) പ്രൈമറി സ്കൂൾ എന്നർത്ഥം. എന്തായാലും സ്കൂകൂളിൻ്റെ സ്ഥലപ്പേര് മിത്യമ്മല എന്നു തന്നെയായിരുന്നു. മിത്യ കട്ടക്കാലിൽ കുടുംബാംഗങ്ങളാണ് ഈ സ്‌കൂളിൻ്റെ സംഘാടനത്തിൽ മുൻ നിന്ന് പ്രവർത്തിച്ചത്. അതുകൊണ്ടാണ് സ്കൂളിൻറെ സ്‌ഥാനപ്പേര് മിത്യമ്മല ആയതെന്ന് അനുമാനിക്കാം. കല്ലറ തെങ്ങുംപണയിൽ കുടുംബവും, മുണ്ടോണിക്കര കുടുംബവും, കല്ലറ ലബ്ബമാരുടെ കുടുംബവും ഈ സ്കൂളിന്റെ ആദ്യ സംഘാടകരിൽ ചിലരാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. വില്ലേജി ഓഫീസ് രേഖ അനുസരിച്ച് സർവ്വേ നമ്പർ 1731/3-ൽ 50 സെൻറ് സ്ഥലം ആനാകുടിമുറിയിൽ തണലുവിളാകത്തുവീട്ടിൽ അഹമ്മദു പിള്ള സെയിദ് മുഹമ്മദിൽ നിന്നും കല്ലറ സ്‌കൂളിന് ലഭി ച്ചതായി കരുതാം. സർവ്വേ നമ്പർ 1730/3-ൽ 51 സെൻ്റ് സ്ഥലം സ്കൂളിനുവേണ്ടി അരുവിപ്പുറം കൊടിവിള പുത്തൻ വീട്ടിൽ വേലായുധൻ ദാമോദരനിൽ നിന്നും സ്കൂകൂളിന് വാങ്ങി ചേർത്തി ട്ടുണ്ട്. മരുതമൺ തോട്ടത്തിൽ സരസ്സമ്മ, തച്ചോണത്തു അബ്‌ദുൽഖാദർ, കല്ലോട്ടു കുട്ടൻ പിള്ള സാലി മുതലാളി, കല്ലറ ഇബ്രാഹിം ലബ്ബ, കാവടി മാധവൻ എന്നിവരിൽ നിന്നും അര ഏക്ക റോളം സ്ഥലം സ്‌കൂളിനുവേണ്ടി പൊന്നും വിലയ്ക്കു സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
- പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ
1053-54 കാലത്താണ് ഡിസ്പെൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്തു. അതിനുശേഷം 40 സെന്റ്റ് സ്ഥലം കൂടി നാട്ടുകാർ ആശുപത്രിക്കുവേണ്ടി വാങ്ങിച്ചേർത്തിട്ടുണ്ട്. മഞ്ചാടിക്കുഴി ചെല്ലമ്മ എന്നിവർ സെൻ്റ് വീതവും തുടർന്ന് ആശുപത്രിക്ക് സംഭാവന നൽകിയിട്ടുള്ളൂ. അങ്ങനെ 1 ഏക്കർ 49 സെന്റ് സ്ഥലമാണ് ആശുപത്രിക്ക് സ്വന്തമായുള്ത് [[
ആരാധനാലയങ്ങൾ
തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം
മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈയ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിപ്ൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടികളുടെ മേൽക്കൂര പോലെ ഇരിക്കും. മുടിപ്പുരയ്ക്കുള്ളിൽ വാളും മുടിയും ഒരു ചീഠത്തിൽ സ്ഥാപിക്കും. ഇത് ദേവീ സങ്കൽപ്പമായിട്ടാണ് കരുതുന്നത്. ഭദ്രകാളി ദാരികനെ മുടിയിൽ ചുറ്റിപ്പിടിച്ച് വാളുകൊണ്ട് മുറിച്ചെടുക്കുന്ന രംഗം കണ്ടിട്ടുണ്ടാകുമല്ലൊ. ആ വാളും മുടി യുമാണ് ഇവിടെ പ്രതിഷ്‌ഠിക്കുന്നത്. ഈ പ്രതിഷ്ഠയിൽ ഏഴുദിവസം പൂജ നടത്തുന്നു. മുടിപ്പുര യുടെ മുന്നിൽ പച്ചപന്തൽ കെട്ടി 7 ദിവസം തോറ്റംപാട്ട് പാടുന്നു. ഉത്സവം കഴിഞ്ഞ് കുരുതി തർപ്പ നോവും നടത്തി ദേവിയെ പ്രസാദിപ്പിച്ച് തിരിച്ചയയ്ക്കുന്നതായാണ് സങ്കൽപ്പം. ഒരാഴ്‌ച കഴിഞ്ഞ് കൊടി ഇറക്കി മുടിപ്പുര പൊളിക്കും. അതോടെ ഉത്സവം അവസാനിക്കും. ഇങ്ങനെയാണ് മുടിപ്പുര കളിൽ പരമ്പരാഗതമായി നടന്നിരുന്ന ഉത്സവത്തിന്റെ രീതി
- മുഹിയുദ്ദീൻ ജുമാ-അത്ത് കല്ലറ ഈ പള്ളി 1985 കാലഘട്ടത്തിൽ ആരംഭിച്ചതായി കരുതുന്നു. ആദ്യ പ്രവർത്തകാരക്കു രിച്ച് ശരിക്കും ധാരണയില്ല. പറഞ്ഞുകേട്ടറിവുള്ള ചില വ്യക്തികളെ മാത്രം സൂചിപ്പിക്കാം. കല്ലറ, മുമ്പോട് നെയിച്ചേരിക്കോണത്ത് വീട്ടിൽ സായു വൈദ്യനും കല്ലറ പലചരക്കുകട നടത്തിയി മുന്ന ശബ്ദമാരുടെ പിതാവിനും ഈ പള്ളിയുടെ സംഘാടനവുമായിബന്ധമുണ്ടായിരുന്നതായി പറയുന്നു. ആരംഭത്തിലെ ഒരു മദ്രസ്സയുടെ സ്ഥാനത്ത് ഇന്ന് 6 മദ്രസ്സുകൾ പ്രവർത്തിക്കുന്നു. 80 കുട്ടികൾ ഈ മദ്രസ്സുകളിൽ പഠിക്കുന്നു. 1000 കുംടുംബങ്ങൾക്ക് ഈ പള്ളിയിൽ അംഗത്വമുണ്ട്. ഈ പള്ളിയുടെ കീഴിൽ കാട്ടുംപുറം, കുറ്റിമൂട്, മീതൂർ, കോട്ടൂർ, ഭൂതക്കുഴി എന്നീ സ്ഥലങ്ങ ളിലായി 3 തയ്ക്കാവുകൾ പ്രവർത്തിക്കുന്നു. 2.22 ഏക്കർ സ്ഥലം പള്ളിയ്ക്കു സ്വന്തമായുണ്ട്.