വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം

17:12, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamavvvhss (സംവാദം | സംഭാവനകൾ) (→‎എന്റെ വികസിത ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വികസിത ഗ്രാമം

  • എന്റെ ഗ്രാമമായ വടക്കേവിള വില്ലേജിലെ അയത്തിൽ എന്ന സ്ഥലത്തെ മികച്ച സ്കൂളാണ് വി വി വി എച്ച് എസ് എസ്.
  • കൊല്ലം ബൈപ്പാസ് റോഡിൽ അയത്തിൽ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് അരക്കിലോമീറ്റർ ദൂരത്തിലാണ്ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • എന്റെ ഗ്രാമത്തിൽ വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം ഉണ്ട്. കാര്യസിദ്ധിപൂജയ്ക്കായി ധാരാളം ആളുകൾ എത്താറുണ്ട്.
  • മാത്രവുമല്ല തെക്ക് പടിഞ്ഞാറ് ഭാഗത്ത് അല്പം ദൂരെയായി പ്രസിദ്ധമായ യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ഉണ്ട്.
  • വി വി വി എച്ച് എസ് എസ് സമീപം 250 മീറ്റർ അകലെ ശ്രീനാരായണഗുരു സ്വാമിയുടെ ഗുരുമന്ദിരം സ്ഥിതിചെയ്യുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു വചനം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസി വര്യൻ ആയിരുന്നുശ്രീനാരായണഗുരു.
  • ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു.
  • എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
  • ട്രാവൻകൂർ മെഡിക്കൽ കോളേജ് ഞങ്ങളുടെ സ്കൂളിൽ നിന്ന് തെക്കുകിഴക്ക് ദിശയിൽ ഏകദേശം 1 കിലോമീറ്റർ അകലെയാണ്.
  • ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രം. ഈ ക്ഷേത്രത്തിലെ കാര്യസിദ്ധി പൂജ വളരെ പ്രസിദ്ധമാണ്.
  • ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയുള്ള പാലത്തറ പൊതുജനാരോഗ്യ കേന്ദ്രം ആണ് അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രം.
  • ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,പ്രശസ്തമായ ഏക വിഗ്രഹം ഉള്ള ശ്രീകൃഷ്ണ ക്ഷേത്രമാണ്.

ചിത്രശാല

 
ട്രാവൻകൂർ മെഡിക്കൽ കോളേജ്
 
വലിയ കൂനമ്പായിക്കുളം ക്ഷേത്രം
 
പാലത്തറ പൊതുജനാരോഗ്യ കേന്ദ്രം