ജി യു പി എസ് ആയിപ്പുഴ/എന്റെ ഗ്രാമം
ആയിപ്പുഴ
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.
ഭൂമിശാസ്‌ത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.മട്ടന്നൂർ നിയമസഭാ മണ്ഡലത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.പട്ടാനൂരിന്റെ തെക്ക് ഭാഗത്ത് ഇരിക്കൂർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്‌ത്രപരമായി ആയിപ്പുഴ ഇരിക്കൂർ പട്ടണത്തിന്റെ ഭാഗമാണ്.ചാലോട് ,ഇരിക്കൂർ ,മട്ടന്നൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു .ചെറുതെങ്കിലും മനോഹരമായ ഒരു പ്രദേശമാണ് ആയിപ്പുഴ.
പേരിനു പിന്നിൽ
വയനാടൻ മലനിരകളിൽ നിന്നുത്ഭവിച്ച് വളപട്ടണം പുഴയിലൂടെ ആഴിയിലേക്ക് എത്തുന്ന ഒരു പുഴ. മാമാനത്തമ്മയുടെയും നിലാമുറ്റത്തിന്റേയും അനുഗ്രഹാശിസ്സുകളാൽ ധന്യമായ ഇരിക്കൂർ പട്ടണത്തിനരികിലൂടെ ഒഴുകുമ്പോൾ ആ പുഴയ്‌ക്ക് ആഴം കൂടിവന്നു.മറുകരയിൽ നിന്നും ചങ്ങാടത്തിലും തോണിയിലും ഇരിക്കൂർ പട്ടണത്തിൽ എത്തുന്നവർ ആ പുഴയെ ആഴമേറിയ പുഴ എന്ന് വിളിച്ചു. അങ്ങനെ അത് ആഴിപ്പുഴയും പിന്നീട് എന്നോ ലോപിച് ആയിപ്പുഴയും ആയിമാറി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. യു. പി. സ്കൂൾ ആയിപ്പുഴ
- ആയിപ്പുഴ മദ്രസ്സ
- ഐ എം എ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിപ്പുഴ
പൊതു സ്ഥാപനങ്ങൾ
- പട്ടാന്നൂർ സഹകരണ ബാങ്ക്
- മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക്
- കൂടാളി പബ്ലിക് സർവീസ് സൊസൈറ്റി
- പൊതുമരാമത്തു വകുപ്പ് ഓഫീസ്