സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യു.പി.അറബിക് ഓവറോൾ

തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ നിരവധി മത്സരയിനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഞങ്ങളുടെ കൊച്ചു മിടുക്കർ 2023-24 ൽഅറബിക് ഓവറോൾ ഒന്നാംസ്ഥാനം നിലനിർത്തി.

പി.ടി.എ.അവാർഡ്

തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ  2022-23 അധ്യയന വർഷത്തിലെ മികച്ച പി.ടി.എ. അവാർഡ് നമ്മൾ നേടി. ഈ നേട്ടം മികച്ച അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയുടെ സംഘടനാ നേതൃത്വത്തിലുള്ള അംഗീകാരമാണ്.

മാതൃഭൂമി സീഡ് പുരസ്ക്കാരം

2022-23അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഹരിതപുരസ്ക്കാരവും മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്ക്കാരം ശ്രീ.അജികുമാർ സാറിന് ലഭിച്ചതും സ്തുത്യർഹമായി. പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും മികച്ച കുട്ടികർഷകരെ കണ്ടെത്തുന്ന പരിപാടികൾ സംഘടിപ്പിച്ചതിനുള്ള ആദരവമായി മാറി.

ശാസ്ത്രമേളയിൽ ഗവേഷണാത്മക പഠനപ്രോജക്ടിൽ ഒന്നാംസ്ഥാനം