G.L.P.S. Paranki Moochikkal
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
G.L.P.S. Paranki Moochikkal | |
---|---|
വിലാസം | |
പറങ്കിമൂച്ചിക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 18440 |
ചരിത്രം
1957 മാര്‍ച്ച് 14-ാം തിയതി ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.ഒാത്തുപള്ളിയില്‍ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വര്‍ഷത്തോളം വാടകകെടിടത്തില്‍ പ്രവര്‍ത്തിച്ചു .ഈസന്ദര്‍ഭത്തില്‍ സ്ഥലത്തെ പ്രധാനിയായിരുന്ന ബാപ്പു മുസ്ലിയാരുടെ നേത്രത്വത്തില്‍ നാട്ടുക്കാരില്‍ നിന്ന് പണം പിരിവെടുത്ത് സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിന്നുള്ള നടപടികള്‍ ആരംഭിച്ചു. തൈത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി സ്കൂളിന് വേണ്ടി കുറഞ്ഞ വിലക്ക് 50 സെന്റ് സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുത്തു .അന്നത്തെ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ അവര്‍കള്‍ നാട്ടുക്കാരുടെ ആവശ്യപ്രകാരം സ്കൂളിന് വേണ്ടി കെട്ടടം ആരംഭിച്ചു .