സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം

പങ്ങാരപ്പിള്ളി

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് പങ്ങാരപ്പിള്ളി

ഭൂമിശാസ്ത്രം

ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്തായി പ്രസിദ്ധ ഹൈന്ദവ ക്ഷേത്രമായ അന്തിമഹാകാളൻകാവിനും പ്രമുഖ ആരാധനാലയമായ കാളിയാർ റോഡ് പള്ളിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പങ്ങാരപ്പിള്ളി

പൊതുസ്ഥാപനങ്ങൾ

  • സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി
  • സെൻറ് ജോസഫ്‌സ് എച് എസ് പങ്ങാരപ്പിള്ളി
  • എ എൽ പി എസ് പങ്ങാരപ്പിള്ളി

സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി-ചരിത്രം

 
എന്റെ-വിദ്യാലയം

1976 ജൂൺ മാസം പങ്ങാരപ്പിള്ളി ബസാർ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യം മൂന്ന് അഞ്ചാം ക്ലാസുകളും പിന്നീട് രണ്ടു ആറാം ക്ലാസ്സുകളും തുടർന്ന് രണ്ടു ഏഴാം ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു .നാല് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1978-79 വർഷത്തിൽ പൂർണ യു പി സ്കൂൾ ആയി .1980 ൽ C M I സഭ ഈ വിദ്യാലയം ഏറ്റെടുത്തു . അതിനുശേഷമാണ് സ്കൂളിന്റെ പേര് സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ എന്നാക്കി മാറ്റിയത്



ചിത്രശാല