അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

01:07, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ) (''''കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുന്നിട്ടിറങ്ങുന്നു''' പ്രമാണം:31074 കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന്.jpg|ലഘുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുന്നിട്ടിറങ്ങുന്നു

kite
   മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വിവിധതലത്തിൽ പ്രവർത്തന സജ്ജരാകാൻ സാധിക്കുമെന്നും കേരളത്തെ വൈജ്ഞാനിക സമൂഹം ആയി മാറ്റുന്നതിന് വിദ്യാർഥികൾക്കുള്ള പങ്ക് വളരെ വലുതാണെന്നും വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു. 

സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ ജിസ്സാ എലിസബത്ത് ജിജോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിതെന്നും അതിനാൽ സ്വതന്ത്രവിജ്ഞാനവും നവസാങ്കേതികമുന്നേറ്റവും പരിചയപ്പെടുത്താൻ കുട്ടികൾ മുന്നിട്ടിറങ്ങണമെന്നും അഭിപ്രായമുയർന്നു. നവസാങ്കേതിക മുന്നേറ്റം നാടിൻറെ വികസനത്തിനും ക്ഷേമത്തിനും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നും അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചർച്ച ചെയ്തു.

kite

  കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതിൽ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നുന്ന അന്തർദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. 

അറിവിൻറെ ജനാധിപത്യത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് 2023 പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. കേരളസർക്കാരിന്റെ വിവിധ വകുപ്പുകൾക്കും സർക്കാർ ഏജൻസികൾക്കും പുറമേ, വിജ്ഞാന-സാങ്കേതിക വിദ്യാരംഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ചേർന്നാണ് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുന്നതിൽ സ്വതന്ത്ര വിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും അവയെ ജനങ്ങൾക്കു പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഈ അന്തർദേശീയ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

ലഹരിവിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും

kite
  വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടസമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി. സാമൂഹികപ്രതിബന്ധതയോടെ കുട്ടികൾ യുവതീയുവാക്കൾക്കും മുതിർന്നവർക്കും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം കൊടുത്തു. 

ലഹരിയുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കുമെന്നു മാത്രമല്ല നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിയെ വളരെ ദോഷകരമായി ബാധിക്കുമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽ വിവിധ മേഖലയിലുള്ള നിരവധി പേർക്ക് ബോധവൽക്കരണം കൊടുക്കുന്നതിനായി സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു. കുട്ടികൾ വ്യാപാര സ്ഥാപനങ്ങളിലും ടാക്സി സ്റ്റാൻഡുകളിലും വീടുകളിലും ചെന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത വ്യക്തികളെ കൊണ്ട് ജീവിതകാലം ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് കുട്ടികൾ മടങ്ങിയത്. പരിപാടികൾക്ക് റിയ ജോർജ് , അസിൻ നാർസിസ ബേബി, സിയാമോൾ സിബി എന്നിവർ നേതൃത്വം നല്കി.

പോസിറ്റീവ് വൈബുകൾ കൊണ്ട് സ്വയം നിറച്ച് ആരോഗ്യകരമായ ജീവിതം സ്വന്തമാക്കൂ...

kite
  അപ്പച്ചൻ ഇന്ന് എന്താ കഴിച്ചത്? എങ്ങനെ കഴിച്ചു? കുട്ടികളുടെ ചോദ്യങ്ങൾ കേട്ട് ഇന്ന് മൂന്നിലവ് ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിൽ മരുന്നിനു വന്നവർ ഒന്നു പരിഭ്രമിച്ചു. നമ്മൾ എന്ത് എങ്ങനെ കഴിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തിന് നേരിട്ട് ആനുപാതികമാണ് എന്ന് കുട്ടികളുടെ ഓർമ്മപ്പെടുത്തൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ നടത്തിയ ആരോഗ്യകരമായ ജീവിതത്തിന് നല്ല ശീലങ്ങൾ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ.

മൂന്നിലവ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കാശ്മീര എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആരോഗ്യകരമായ നല്ല ശീലങ്ങളിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. കാശ്മീര അഭിപ്രായപ്പെട്ടു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ഇത്തമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പ്രഭാതഭക്ഷണത്തിൻ്റെ പ്രാധാന്യം, വെള്ളം കുടിക്കേണ്ടതിന്റെയും സമ്മർദ്ദം ഒഴിവാക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകത, പുകവലി, മദ്യപാനം എന്നിവ വരുത്തുന്ന വിനകൾ തുടങ്ങിയവയെക്കുറിച്ച് അസിൻ നാർസിസാ ബേബി ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയറാക്കിയ മൾട്ടീമീഡിയ പ്രസൻ്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്സ്. പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, ടീൻസ് ക്ലബ് നോഡൽ ഓഫീസർ സോയാ തോമസ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, രാജേഷ് മാത്യു, ജോസഫ് കെ വി, മനു ജെയിംസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാമിന് ആരണ്യ, എൽസ, ഡെൽന, അഭിജയ്, എമീമ, അഫ്സൽ, അൽഫോസാ എന്നിവർ നേതൃത്വം നൽകി.

ഗ്രേറ്റ് എഡ്യൂക്കേഷണൽ ഗെയിംസുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

kite
    ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ ദി ഗ്രേറ്റ് എഡ്യുക്കേഷണൽ ഗെയിംസ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. ഗെയിം നിർമ്മാണത്തിന് അവിര ജോബിയുടെ മേൽനോട്ടത്തിൽ അഭിജിത്ത്, എൽവിൻ, അശ്വതി, കാർത്തിക, നോയൽ, അസിൻ, റ്റീനു എന്നിവർ മുൻകൈയെടുത്തു. മരിയ, അന്ന, അലൻ, നിവേദ് എന്നിവർ കുട്ടികൾക്ക് ഗെയിമുകൾ വിശദീകരിച്ചുകൊടുത്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സിൻ, സി. മരിയാൻ്റാേ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, ലിറ്റിൽ മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, ഷിനു തോമസ്, ജോസഫ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ്

kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ന്യൂസ് റൗണ്ട് അപ് അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ റൗണ്ട് അപ്പിൽ സ്കൂളിലെ ഈ പ്രവർത്തന വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് ഇതിന്റെ ഡാറ്റ എൻട്രി, ലേ ഔട്ട്, ഡിസൈനിങ് മുതലായവ നടത്തിയത്. കൂടാതെ ഇതിലേക്ക് ആവശ്യമായ ഫോട്ടോകളും എടുത്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ്. പഠനത്തോടൊപ്പം കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് സാങ്കേതികമായ കഴിവുകളും സർഗ്ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രകാശനം ചെയ്തുകൊണ്ട് സി. റ്റെസ്സ് പറഞ്ഞു.






ഞങ്ങൾ ആറിൽ നിന്ന് എട്ടിൽ എത്തിയിട്ടും പാലമേ നീ ഇപ്പോഴും ആറിൽ തന്നെയോ!അടുത്ത ക്ലാസ്സിലെങ്കിലും ഈ പാലത്തിലൂടെ യാത്ര സാധ്യമാകുമോ?

kite

2021 ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ തൂണിൽ മരം വന്നിടിച്ച് സ്ലാബ് തകർന്ന് മൂന്നിലവ് കടപുഴ പാലം തകർന്നിട്ട് ഒന്നര വർഷമായിട്ടും പാലം തകർന്ന അവസ്ഥയിൽ തന്നെ കിടക്കുന്നതിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യം. അന്ന് ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ ഞങ്ങൾ എട്ടാം ക്ലാസിലേക്ക് കയറുമ്പോഴും പാലം ആറിൽ തന്നെയാണല്ലോ എന്ന് പരിതപിച്ചു. ഈ അധ്യയന വർഷത്തിലെ അവസാനദിവസം കുട്ടികൾ തങ്ങൾ ഒന്നരവർഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടപുഴ പാലം സന്ദർശിക്കാനെത്തിയതായിരുന്നു സന്ദർഭം. ശക്തമായ മഴയിൽ കോട്ടയം മൂന്നിലവിലെ കടപുഴ പാലം തകർന്നിട്ട് ഒന്നരവർഷം പിന്നിടുമ്പോഴും പുനർനിർമ്മാണ നടപടികൾ എങ്ങുമെത്തിയില്ല. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന് , നാല്, ഏഴ് വാർഡുകളിലെ ജനങ്ങൾ പൂർണമായി ആശ്രയിച്ചിരുന്ന കടപ്പുഴ പാലം ഇപ്പോൾ ചെറു വാഹനങ്ങൾക്ക് പോലും സഞ്ചാരയോഗ്യമല്ല. പാലത്തിനപ്പുറത്ത് താമസിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് 20 കിലോമീറ്റർ ചുറ്റി മൂന്നിലവ് ടൗണിലെത്തി വേണം വാകക്കാട് സ്കൂളിലെത്താൻ. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്കൂളിലെ നിരവധി കുട്ടികളും സ്കൂൾ ബസ്സും യാത്ര ചെയ്തിരുന്നതാണ്. പ്രളയത്തെ തുടർന്ന് 2022 ജൂലൈ 30 ഉണ്ടായ ഉരുൾപൊട്ടലിൽ അപ്പ്രോച്ച് റോഡ് തകർന്നിരുന്നു. ഇതുമൂലം വാകക്കാട് നിന്നും മേച്ചാൽ, ചക്കിക്കാവ് ദേശത്തേക്കുള്ള ഗതാഗത മാർഗമാണ് അടഞ്ഞിരിക്കുന്നത്. സ്കൂളിലെത്താൻ അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കേണ്ടിയിരുന്ന കുട്ടികൾക്ക് ഇപ്പോൾ 20 കിലോമീറ്റർ എങ്കിലും ചുറ്റി സഞ്ചരിച്ചു വേണം സ്കൂളിലെത്താൻ. ഇനി അടുത്ത അധ്യയന വർഷം എങ്കിലും ഈ പാലത്തിലൂടെ യാത്ര ചെയ്ത് പഠിക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.

വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച

kite
   മഴക്കാലത്ത് വളരെയധികം തവണ കരകവിഞ്ഞൊഴുകി പ്രളയം ഉണ്ടായ മീനച്ചിൽ നദിയുടെ വാകക്കാട് ഭാഗം ഇന്ന് പൂർണ്ണമായും വറ്റി വരണ്ട് കിടക്കുന്നു. ലോക നദീ ദിനത്തിൽ വാകക്കാട് സെൻ്റ്. അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച നടത്തി. നദികളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതെ ശാസ്ത്രീയമായ സംരക്ഷണം കൊടുക്കുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണം വഴി പുഴകൾ മലിനമാക്കപ്പെടാതിരിക്കുകയും ചെയ്യുകയാണ് എങ്കിൽ നമ്മുക്ക് ഇന്നും ഈ നദിയിൽ നിന്ന് വെള്ളം കിട്ടുമായിരുന്നില്ലേ എന്ന് കുട്ടികൾ. വനങ്ങളും മലകളും നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ ഇന്ന് നദികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നിരിക്കുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. 

ശരിയായി ഭൂവിനിയോഗം നടത്തുകയും മലിനീകരണം തടയുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ നദികൾ കൂടുതൽ കാലം ജലസ്രോതസ്സ് ആയി നിലനിൽക്കും എന്ന് കുട്ടികൾ ചർച്ചയിൽ പറഞ്ഞു. ഒരോ സ്ഥലത്തെയും കുളങ്ങൾ പുഴകൾ തോടുകൾ നദികൾ തുടങ്ങിയ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ആ പ്രദേശത്തെ ജനങ്ങൾ തന്നെ മുൻകൈയെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ശരിയായ രീതിയിലുള്ള സംരക്ഷണം നടക്കപ്പെടുകയുള്ളൂ എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾ പുഴയെ അറിയാനും സ്നേഹിക്കാനും പുഴക്കുവേണ്ടി നിലകൊള്ളാനും തയ്യാറായി മുന്നോട്ടുവന്നാൽ നമ്മുടെ നദികൾ സംരക്ഷിക്കപ്പെടും എന്നും ഇതിനായി കുട്ടികളെ ബോധവൽക്കരിക്കുമെന്നും നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റിലെ കുട്ടികൾ പറഞ്ഞു. ചെക്ക് ഡാമുകളുടെ നിർമ്മാണം ശാസ്ത്രീയമായതും ആവശ്യം കണക്കിലെടുത്തും ആയിരിക്കേണ്ടതാണ് എന്നും കുട്ടികൾ ഓർമ്മിപ്പിച്ചു. നദിയിൽ നിന്ന് കുട്ടികൾ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. പരിപാടികൾ ലിറ്റിൽ കൈറ്റ്സ്, നദീസംരക്ഷണ സമിതി, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് നടത്തിയത്.

കുഞ്ഞുങ്ങളെ തൊട്ടാൽ കൊത്ത് ഉറപ്പ്

kite
   സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ നടത്തിയ എക്സിബിഷൻ മാതാപിതാക്കൾക്കും കുട്ടികൾക്കും നവ്യാനുഭവമായി. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ എത്തുന്നവരെ കൊത്താൻ ഓടിയെത്തുന്ന കോഴിയമ്മയെ വളരെ കൗതുകത്തോടെയാണ് സെൻ്റ്. പോൾസ് എൽ പി സ്കൂളിലെ കുട്ടികൾ നോക്കി കണ്ടത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.

മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കു എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതൽ 15വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നുന്ന അന്തർദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. ഇതോടെനുബന്ധിച്ച് സ്കൂൾതലത്തിൽ നടത്തപ്പെട്ട പ്രോഗ്രാമിലാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നവസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള എക്സിബിഷൻ സംഘടിപ്പിച്ചത്. കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതിൽ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത്.

ഡിജിറ്റൽ ക്യാമ്പോണവുമായി ലിറ്റിൽ കൈറ്റ്സ്

kite

  കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്യാമ്പോണത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലും തുടക്കമായി. ഓണം എന്ന മെയിൻ തീമിൽ അടിസ്ഥാനമാക്കി വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്ക്രാച്ച് ഗെയിം ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിംഗ് വഴിയായിട്ടുള്ള പൂക്കളമത്സരവും ആനിമേഷൻ പരിശീലനമായുള്ള ഊഞ്ഞാലാട്ടവും കുട്ടികളെ ഡിജിറ്റൽ ഓണാഘോഷത്തിൻ്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തി. ഹെഡ്മിസ്ട്രസ് സി. റ്റെസ്, റിസോഴ്സ് പേഴ്സൺ ദിനേശ് സെബാസ്റ്റ്യൻ, കൈറ്റ്സ് മിസ്ട്രസ് ജൂലിയ ആഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

ക്യാമ്പ് ഏകദിനമായിട്ടാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓണം എന്ന പ്രധാന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംപോസ്സിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, സ്ക്രാച്ച് ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്രദ്വിമാന അനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.

കമ്പ്യൂട്ടർ സുരക്ഷാ ദിനത്തിൽ ബോധവത്കരണവുമായി ലിറ്റിൽ കൈറ്റ്സ്

kite

ദേശീയ കമ്പ്യൂട്ടർ സുരക്ഷാ ദിനമായി നവംബർ 30ന് വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണം നടത്തി. സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനും കമ്പ്യൂട്ടർ സുരക്ഷയെ കുറിച്ച് ഉയർന്ന അപബോധം നിലനിർത്തുന്നതിനുമാണ് നവംബർ 30 കമ്പ്യൂട്ടർ സുരക്ഷ ദിനമായി തിരഞ്ഞെടുത്തത്. ഇന്ന് കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ അതിൻറെ സുരക്ഷയെക്കുറിച്ചും സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിനെക്കുറിച്ചുംഅറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. കൈറ്റ് വഴി സ്കൂളിൽ ലഭ്യമായിരിക്കുന്ന ആർഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. ആധുനിക ലോകത്തിൽ വിവിധ മേഖലകളിൽ റോബട്ടുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മൾട്ടിമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ നേതൃത്വം നൽകി.