ചന്തക്കുന്ന്

കേരളത്തിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചന്തക്കുന്ന്.

നിലമ്പൂർ-ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ . കേരളത്തിൽ മലപ്പുറം ജില്ലയിൽസ്ഥിതി ചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കുംതെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.

നിലമ്പൂരിലെ പ്രധാന ആകർഷണങ്ങൾ

  • നിലമ്പൂർ തേക്ക് മ്യൂസിയം.
  • കനോലി പ്ലോട്ട്ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്റ്റ്രേട്ടും ആയിരുന്ന സർ ലെഫ്റ്റനന്റ് ഹെന്രി വാലന്റൈൻ കനോലി 1846ൽ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിനു തേക്കുവൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും.ചാലിയാറുംകുറുവൻപുഴയും സംഗമിക്കുന്നത് ഇവിടെയാണ്.
  • നെടുങ്കയം.
  • ആഡ്യൻ പാറ വെള്ളച്ചാട്ടം (11°21′24″N 76°11′49.58″E).
  • കരുവാരക്കുണ്ട്
  • വാളംതോട് വെള്ളച്ചാട്ടം.
  • ഇളമ്പാല മലകൾ
  • അരുവാക്കോട്