ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/എന്റെ ഗ്രാമം

20:04, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SABITHABINU (സംവാദം | സംഭാവനകൾ) (പ്രശസ്തരായ വ്യക്തികൾ എം.കെ.കമലം മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം. വൈക്കം രാമചന്ദ്രൻ മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ്)

ടി  വി പുരം, വൈക്കം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു കൊച്ചു പഞ്ചായത്താണ് ടി  വി പുരം. തിരുമണി വെങ്കിടപുരം എന്ന മുഴുവൻ പേരിന്റെ ചുരുക്കമാണ്‌ ടി.വി. പുരം. വൈക്കത്തുനിന്നും വേമ്പനാട്ടു കായലിന്റെ തീരത്തുകൂടി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. മത്സ്യബന്ധനം , കക്കാശേഖരണം, കയർ, പായ നെയ്ത്ത് , കൃഷി തുടങ്ങിയവയാണ് ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ. പ്രമുഖ ദേവാലയങ്ങളായ ടി.വി. പുരം ശ്രീരാമസ്വാമിക്ഷേത്രം, ടി.വി. പുരം സരസ്വതിക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ്.

പ്രശസ്തരായ വ്യക്തികൾ

എം.കെ.കമലം

മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം.

വൈക്കം രാമചന്ദ്രൻ

മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ്