ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി/എന്റെ ഗ്രാമം
പ്രീ പ്രൈമറി മുതൽ എസ്.എസ്.എൽ.സി വരെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വരെയും ഒരേ ക്യാമ്പസിൽ പഠനം നടത്താവുന്ന കേരളത്തിലെ തന്നെ ചുരുക്കം വിദ്യാലയങ്ങളിലൊന്നാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. അക്കാദമികവും കലാകായിക മേഖലകളിലും ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയം. ആകാശത്തേക്ക് ഭൂമി വിരിച്ച കവിത പോലെ ഇന്ന് വിദ്യാലയ കെട്ടിടം കൊയിലാണ്ടിയിലെ മണ്ണിൽ വേറിട്ടു നിൽക്കുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് രണ്ടു ദശാബ്ദങ്ങൾ കടക്കുന്നു.