എ.യു.പി.എസ് മാറാക്കര
Primary with Upper Primary...
എ.യു.പി.എസ് മാറാക്കര | |
---|---|
വിലാസം | |
മാറാക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-01-2017 | 19366 |
മൂന്ന്‍ വശത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തില്‍ 1928 സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂള്‍ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണന്‍ നമ്പൂതിരിയാണ്.അന്ന്‍ മേല്‍മുറിയില്‍ ഒരു എലിമന്‍ററി സ്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടര്‍ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കല്‍ പ്രദേശത്തെയായിരുന്നു.ദീര്‍ഘ ദൂരം നടന്നാണ് അവര്‍ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണന്‍ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ തയ്യാറായത്. 1926 ല്‍ കളത്തില്‍ തൊടിയില്‍ ഓലമേഞ്ഞ ഷെഡില്‍ ഞാവുള്ളിയില്‍ രാമന്‍ നമ്പീശന്‍,ചെന്ത്രത്തില്‍ മാധവന്‍ നായര്‍,പാതിരപ്പള്ളി കുട്ടന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാന്‍ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജര്‍ നില കുറയാന്‍ കാരണമായി.ഇടക്കിടെ സ്കൂളില്‍ നിന്ന്‍ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകര്‍ഷിച്ചിരുന്ന പ്രധാന ഘടകം. പല എതിര്‍പ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിന്‍റെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ല്‍ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാന്‍ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജര്‍ വര്‍ദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും ഇന്ന്‍ സ്കൂള്‍ നില്‍ക്കുന്ന കണക്കയില്‍ പറമ്പില്‍ സ്വന്തമായി കെട്ടിടവുമായി.
BRC- karippol Teachers- Primary- 9 , Upper Primary-23 total= 32 (Male-13, Female-19) Students- 1 - 24 ,23= 47
2 - 43 ,35= 78 3 - 47 ,41= 88 4 - 42 ,45= 87 5 - 81 ,59= 140 6 - 68 ,78= 146 7 - 91 ,93= 184 TOTAL- 396, 374 = 770
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കായിക രംഗം'' കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂള്‍ നല്‍കികൊണ്ടിരിക്കുന്നത്..എല്ലാ വര്‍ഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ മികച്ച പ്രകടനം നടത്താന്‍ നമുക്കാകുന്നുണ്ട് ഈ വര്‍ഷം UP വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.LP വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു. വിദ്യാര്‍ത്ഥികളില്‍ അയോദ്ധകലയില്‍ പരിശീലനം നല്‍കുന്നത്തിന്‍റെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു. കലാസാഹിത്യരംഗം ഈ വര്‍ഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയില്‍ തുടര്‍ച്ചയായ 16 ാം വര്‍ഷവും സംസ്കൃതോത്സവില്‍ ഒന്നാം സ്ഥാനം നേടി മികച്ച നിലവാരം പുലര്‍ത്തി. അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും നേടാനായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളില്‍ "A" ഗ്രേഡ് നേടാന്‍ സാധിച്ചു.ജില്ലാ കാലോത്സവിലും അറബിക്,സംസ്കൃതം കലോത്സവങ്ങളില്‍ പങ്കെടുത്ത അധികം പേര്‍ക്കും "A" ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വര്‍ഷം വേദിയോരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളില്‍ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നല്‍കി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.