അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്

ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ കായികമായ പുരോഗതിക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.

അതിൻറെ ഫലമായി സംസ്ഥാന,ദേശീയ തലത്തിൽ പോലും മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

സ്പോർട്സ്ക്ലബ്ബ് പ്രവർത്തനങ്ങൾ  2023- 24

സ്പോർട്സ്ക്ലബ്ബ് പ്രവർത്തനങ്ങൾ  2022- 23

 
ട്രോഫിയുമായി..
 
സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം സംസാരിക്കുന്നു.
 
സ്പോർട്സ് മീറ്റ് വിജയികൾ
 
സ്പോർട്സ് പ്രാക്റ്റീസ്‍


.


https://www.youtube.com/watch?v=g6eqcVuL0dI

https://studio.youtube.com/video/9FdXt7oS_x8/edit

https://www.youtube.com/watch?v=sJJ2_9q7_cE

https://www.youtube.com/watch?v=r3mrAbpzB60&t=41s

ആവേശമായി അധ്യാപകരുടെ ഓട്ടമത്സരം .

അധ്യാപകർക്കായി 100 മീറ്റർ ഓട്ടമത്സരം ആണ് നടത്തിയത് .പത്തോളം പേരടങ്ങുന്ന അധ്യാപകരും ഓഫീസ് ജീവനക്കാരും ആണ് ഓട്ടത്തിൽ പങ്കെടുത്തത് .മത്സരത്തിൽ ശ്രീ.സാജു എം ഒന്നാംസ്ഥാനം കരസ്ഥമാക്കി .അധ്യാപികമാരുടെ ഓട്ടമത്സരം കാണികളിൽ ആവേശം അലയടിച്ചു .ടീച്ചർ ട്രെയിനി ആന്മരിയ  ഒന്നാം സ്ഥാനം നേടി .ശ്രീമതി ഗീതിറോസ് രണ്ടാംസ്ഥാനം നേടി

 

സൈക്ലിങ് .

സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾ എത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു.

 

മാർച്ച് പാസ്റ്റ് .

വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു.മികച്ച മാർച്ച് പാസ്റ്റിനുള്ള സമ്മാനം ബ്ലൂ ഹൗസ് കരസ്ഥമാക്കി.

ദീപശിഖാ പ്രയാണം

ദീപശിഖാ പ്രയാണം സ്പോർട്സ് മീറ്റിന് കൂടുതൽ ആകർഷണം നൽകി.

സ്പോർട്സ് മീറ്റ് വീഡിയോ കാണാം താഴെ ക്ലിക് ചെയ്യു....

https://www.youtube.com/watch?v=XzlGM2N61j4

സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.

 
അർജുൻ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ)

കൊറോണ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിര‍ുന്ന‍ുവെങ്കിലും കായികമേഖലയിൽ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അസംപ്ഷൻ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ല,സംസ്ഥാന, ദേശീയ തലങ്ങളിൽ മികവുകൾ നേടിയിട്ടുണ്ട് .ഈ വർഷം സ്കൂൾ നേടിയ ഏതാനും മികവുകൾ താഴെ ചേർക്കുന്നു......

കരാട്ടെ ചാമ്പ്യൻഷിപ്പ്.

ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ കൃഷ്ണ ഇൻഡിവിജ്വൽ ഇനത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സിംഗിൾ കത്താ - ഒന്നാം സ്ഥാനം

ടീം കത്താ - രണ്ടാം സ്ഥാനം

അത്‌ലറ്റിക‍്‍സ്

സ്കൂനര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു .ക്യാമ്പിൽ ട്രാക്കിലും ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു .സ്കൂളിലെ കായികാധ്യാപകൻ ശ്രീ.അർജുൻ തോമസ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന‍ു

.

സൈക്ലിംഗ്

സൈക്കിളിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു പരിശീലനം നൽകിവരുന്നു .ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നു കൊണ്ടിരിക്കുന്നു..

അർജുൻ തോമസ്(ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ).

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ അർജുൻ തോമസ് മികച്ചൊരു സൈക്ലിംഗ് താരമാണ്. കഴിഞ്ഞ എം ടി ബി സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ എലൈറ്റ് മെൻ വിഭാഗത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട് റോഡ് സൈക്കിളിംഗ് ഡിസ്ട്രിക് ചാമ്പ്യൻ ,കൂടാതെ അദ്ദേഹം ഒരു ഫുട്ബോളറും,മികച്ച ഫുട്ബോൾ കോച്ച് മാണ്.