വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ.

🔷 ജൂൺ 5 പരിസ്ഥിതി ദിനം

    ' പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ് നമുക്കു പോരാടാം ' എന്ന ആശയത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്ക്കൂൾ തലത്തിൽ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം പേപ്പർ മാലിന്യം ജൈവ മാലിന്യം ഇവ ഇടാനായി മൂന്നുതരം ബിന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു. കുട്ടികൾക്ക് യഥാസ്ഥാനത്ത് ഇവ നിക്ഷേപിക്കുവാനുള്ള നിർദ്ദേശങ്ങളും നൽകി.

  20 കുട്ടികളുടെ ഒരു ഗ്രൂപ്പ് സ്ക്കൂൾ തലത്തിൽ രൂപീകരിച്ചു. ഔക്ഷധച്ചെടികൾ, പൂച്ചെടികൾ, അടുക്കളത്തോട്ടത്തിനുള്ള ചെടികൾ ശേഖരിക്കുകയും ഇവ സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടുകയും ചെയ്തു. തുടർന്ന് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവ പരിപാലിക്കുന്നു.

🔷 ജൂലൈ 21 ചാന്ദ്രദിനം

സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തുകയുണ്ടായി, ശ്രീമതി അശ്വതി നേതൃത്വം കൊടുക്കുന്ന ഈ ക്ലബ്ബിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

🔷 ആഗസ്റ്റ് 6,9  ഹിരോഷിമ, നാഗസാക്കി ദിന൦

നമ്മുടെ ജീവിതത്തിൽ യുദ്ധത്തിന് സ്ഥാനമില്ല.

  ആഗസ്റ്റ് മാസം 6,9 ഹിരോഷിമ ദിന൦, നാഗസാക്കി ദിന൦ സംബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റ൪ നി൪മാണ൦, പ്ലകാ൪ഡ് നി൪മാണ൦, യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ,  പ്ര ത്യേക അസംബ്ലി നടത്തി.

🔷സ്വാതന്ത്ര്യ ദിനം

76-ാ൦ മത് സ്വാതന്ത്ര്യ ദിനം

76-ാ൦ മത് സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ ബഹുമാനപ്പെട്ട എച്ച് എം ത്രിവർണ്ണ പതാക ഉയർത്തി തുടർന്ന് കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു മധുര വിതരണം ചെയ്തു.

     സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ല്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള മോഡലുകളുടെ നിർമ്മാണം എന്നിവ നടന്നി.

🔷 സ്കൂൾ യുവജനോത്സവം

28/9/2023 ന്  രചനാ മത് സരങ്ങളും 29/9/2023 ന് കുട്ടികളുടെ മറ്റു കലാമത്സരങ്ങളും വിവിധ സ്ടേജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞെടുത്തു.

🔷 ജൂൺ 19 വായന ദിനം

വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.

വായന ദിനം