ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം/2021-22

23:43, 30 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (→‎ലോവർ പ്രൈമറി വിഭാഗം 2021-22)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോവർ പ്രൈമറി വിഭാഗം 2021-22

ലോവർ പ്രൈമറി അധ്യാപകർ

ക്രമ നമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 അനീഷ് 1 എ സയൻസ് ക്ലബ് കൺവീനർ
 
2 പ്രിയ വൈ 1 ബി
 
3 സരോജിനി 2 എ വിദ്യാരംഗം കൺവീനർ
 
4 സുരജകുമാരി എസ് 2 ബി
 
5 സുജ ബി 3 എ
 
6 സന്ധ്യ റാണി 3 ബി ഇംഗ്ലീഷ് ക്ലബ് കൺവീനർ
 
7 പ്രിൻസ് ലാൽ പി.സി 3 സി കാർഷിക ക്ലബ്ബ് കൺവീനർ

ബസ് കൺവീനർ

 
8 വിഷ്ണു ലാൽ ബി.എസ് 4 എ ഉച്ചഭക്ഷണ കൺവീനർ
 
9 സുജിത .എസ് 4 ബി എസ്ആർ ജി കൺവീനർ

എ സി പി ഒ

 
10 ബിനി .റ്റി.ജി 4 സി ഗണിത ക്ലബ്
 

പ്രവർത്തനങ്ങൾ

ക്ലാസ്‍മുറികൾ

 
 
 

വായനദിനം

വായനദിനത്തിൽഎൽ പി വിഭാഗത്തിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അതിഥിയായി കവി ശ്രീ മനോജ് പുളിമാത്ത് എത്തി. വിവിധ തരം മത്സരങ്ങൾ മതാപിതാക്കൾക്കും കുട്ടകൾക്കുമായി സംഘടിപ്പിച്ചു.

♦️വയനാപതിപ്പ് നിർമ്മാണം

♦️ പ്രസംഗ മത്സരം

♦️കാവ്യകേളി

♦️ വായന മൂല ക്രമീകരണം

♦️വായന മത്സരം തുടങ്ങിയവയും

രക്ഷിതാക്കൾക്കായി

♦️ പ്രസംഗ മത്സരം

♦️ സാഹിത്യ ക്വിസ്

♦️ പുസ്തക പരിചയം

♦️ കുടുംബ മാസിക തയാറാക്കൽ

( കുടുംബാംഗങ്ങളുടെ രചന ഉൾപ്പെടുത്തി)ഇവയും നടത്തി.

വീട് ഒരു വിദ്യാലയം

കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സെപ്റ്റംബർ മാസം രണ്ടാം തിയതി നമ്മുടെ സ്കൂളിലും നാലാം ക്ലാസിലെ അവന്തിക വിഷ്ണുവിന്റെ വീട്ടിൽ സ്കൂൾതല ഉദ്ഘാടനം നടത്തി. ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ , പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ, ബി.ആർ സി കോ - ഓർഡിനേറ്റർ ശ്രീമതി വത്സല, അധ്യാപകർ എന്നിവർ പങ്കെടുത്തു.

ഹിരോഷിമ നാഗസാക്കി ദിനം

1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്. ഓഫ് ലൈൻ ക്ലാസുകൾ ഇല്ലാതിരുന്ന തിനാൽ ഓൺലൈനായാണ് ഹിരോഷിമ നാഗസാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

1ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് സഡാക്കോ കൊക്ക്നിർമാണം.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ച് വീട്ടിൽ തൂക്കിയിട്ടചിത്രങ്ങൾ അയച്ചു തരുകയും കൂടുതൽ കൊക്കുകൾ നിർമിച്ച കുട്ടിക്ക് സമ്മാനം നൽകാനും തീരുമാനിച്ചു. യുദ്ധത്തിനെതിരെ അവബോധമുണ്ടാക്കാനായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.യുദ്ധം മാനവരാശിക്ക് ഉണ്ടാക്കുന്ന നഷ്ടം എത്രവലുതാണെന്ന് മനസിലാക്കി യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ കൾ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു. രണ്ടു ദിവസത്തെ പരിപാടി കളിലൂടെ കുട്ടികളുടെ ചിന്തക്ക് ഒരു പുത്തൻ ദിശ നൽകാൻ സാധിച്ചു.

സ്വാതന്ത്ര്യദിനം

1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയ ദിവസം. ഈ സ്വാതന്ത്ര്യം നമുക്ക് നേടി തന്ന ധീര ദേശാഭിമാനികളെ സ്നേഹനിർഭരമായി കൃതജ്ഞതയോടെ ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യവും കഴിഞ്ഞതലമുറ യുടെ ത്യാഗവും നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ കുട്ടികളിലും വളർത്തേണ്ടതുണ്ട്. കൊറോണ എന്ന മഹാമാരിക്കിടയിലും എല്ലാവിധ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആലോഷിക്കുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ്സ്, പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ മുറ്റത്ത് പതാക ഉയർത്തി.

ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വാതന്ത്ര്യദിന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനായി 'സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗമത്സരം നടത്തുക യുണ്ടായി. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ മികച്ചത് കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുക യും ചെയ്തു. കൂടാതെ ദേശഭക്തി ഗാനമത്സരവുംകുട്ടികൾക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിന്റെ അവബോധം കുട്ടികളിൽ പകർന്നു നൽകുന്നതിലേക്കായി പതാക നിർമാണം, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷം ധരിച്ചു ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇടൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കുട്ടികൾക്ക് അറിയാവുന്ന സംഭവങ്ങളുടെയോ പ്രമുഖ നേതാക്കളുടെയോ ചിത്രം വരക്കൽ തുടങ്ങിയ ക്ലാസ്സ്‌ തല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. എല്ലാകുട്ടികളും വളരെ ഉത്സാഹത്തോടെ യാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോം വഴി സ്വാതന്ത്യസമര ചരിത്ര ക്വിസ്സ് നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന്റെ സവിശേഷതയായിരുന്നു.