പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/അമ്മ

13:15, 23 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/അമ്മ എന്ന താൾ പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

പാൽ നിലാവ് പൊഴിയുന്ന നേരത്ത്
കൈയിൽ കുഞ്ഞിനെ ഉറക്കുന്നൊരു
അമ്മയെ കണ്ടു ഞാൻ ഇന്നലെ
അതു കണ്ട് ചെറു മഞ്ഞു തുള്ളി
പോൽ വെയിലത്തലിഞ്ഞു പോയി
സ്നേഹതാരാട്ടു കേട്ടമ്പിളി
പ്രകാശം തൂകി നിന്നു പോയി
പാടുന്ന രാപ്പാടി പോലും
മൂക നിശ്ചലമായിരുന്നു പോയി
തിളങ്ങുന്ന താരങ്ങളും താരാട്ടു
കേട്ട് അത്ഭുതപ്പെട്ടു പോയി
നീലസാഗരം താരാട്ടിനൊപ്പം
അലകൾ താളമായി മീട്ടി
കുഞ്ഞുറുമ്പു പോലും
വരി വിട്ടകന്നു പോയി

സാധിക പി.എസ്.
9 സി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത