സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24
2022-23 വരെ | 2023-24 | 2024-25 |
1. അന്തർ ദേശീയ യോഗാ ദിനം ജൂൺ 21
SPC യൂണിറ്റിന്റെ ഭാഗമായി സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ ട്രെയിനിങ് ലഭിച്ച കുട്ടികൾ നേതൃത്യം നൽകിയ യോഗ പരിശീലന പരിപാടി സ്‌കൂളിൽ നടത്തി
2. ലോക ലഹരി വിരുദ്ധ ദിനം
പുകയില ഉല്പന്നങ്ങൾക്കും മദ്യം , മയക്കു മരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരെ എല്ലാവിദ്യാർത്ഥികളും പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ദിന റാലി നടത്തി . ലഹരിരഹിത ജീവിതം നിത്യ ഹരിത ജീവിതം എന്ന സന്ദേശം ഉയർത്തി SPC യുണിറ്റ് പോസ്റ്റർ രചന മത്സരവും, കൊളാഷ് നിർമാണ മത്സരവും നടത്തി .
3. എസ് .പി .സി ദിനാചരണം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ എസ് .പി .സി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗാർഡ് ഓഫ് ഓണർ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ. ഉത്തംദാസ് സാർ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മുഹമ്മദ് ഷെരീഫ് മുഖ്യതിഥി ആയിരുന്നു
SPC സംസ്ഥാന ക്വിസ് അനുമോദനം
ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
SPC അവധിക്കാലക്യാമ്പ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ SPC യുണിറ്റ് CHALLENGE THE CHALLENGES എന്ന ആശയവുമായി ബന്ധപ്പെട്ട് ഓണം അവധിക്കാല ക്യാമ്പ് 2023 ഓഗസ്റ്റ് 25,26,27തീയതികളിലായി നടന്നു. ബഹുമാനപ്പെട്ട മേൽപറമ്പ ഇൻസ്‌പെക്ടർ ശ്രീ. ഉത്തം ദാസ് രാവിലെ പതാക ഉയർത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു . ചടങ്ങിൽ സീനിയർകേഡറ്റ് ആർദ്ര സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ്മാസ്റ്റർ മനോജ് കുമാർ,മാനേജർ ടി കെ മുഹമ്മദ് ഷെരീഫ് , ഷംസുദ്ദീൻ തെക്കിൽ, എസ് .ഐ സോജൻ തോമസ് , സിപിഒ ഹരികൃഷ്ണൻ , സിപിഒ കൃപ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .പല സെഷനുകളിലായി ഇൻഡോർ ക്ലാസുകൾ നടന്നു. സംവാദങ്ങൾ, ഗെയിമുകൾ, യോഗ, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ ക്യാമ്പ് അവസാനിച്ചു.