എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം

നാഷണൽ സർവീസ് സ്കീം

      വിദ്യാർഥികളെ സാമൂഹിക സേവനത്തിൽ പങ്കാളികളാക്കുക എന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരം ആണ് നാഷണൽ സർവീസ് സ്കീം . നാഷണൽ സർവീസ് സ്കീമിൽ 100 കുട്ടികൾ അംഗങ്ങളാണ്.എൻ. എസ്. എസ് വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി രണ്ടു വർഷങ്ങളിലായി ഏറ്റവും കുറഞ്ഞത് 240 മണിക്കൂർ (ഓരോ വർഷവും 120 മണിക്കൂർ വീതം) സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതാണ്. ഇതിന് പുറമെഒരുസപ്തദിനക്യാമ്പിലുംനിർബന്ധമായും പങ്കെടുക്കണം. ഒരു വർഷത്തെ 120 മണിക്കൂർ പ്രവർത്തനങ്ങളിൽ20 മണിക്കൂർ വിവിധ പരിശീലനങ്ങൾക്കും (പൊതു ശിക്ഷണം 2 മണിക്കൂർ, പ്രിത്യേക ശിക്ഷണം 8 മണിക്കൂർ, വ്യക്തിത്വവികസനപരീശീലനം 10 മണിക്കൂർ), 30മണിക്കൂർ സ്കൂളിലെ സേവന പ്രവർത്തനങ്ങൾക്കും, 70 മണിക്കൂർ പുറമേയുള്ളസാമൂഹ്യപ്രവർത്തനങ്ങൾക്കുമായി വോളന്റിയേഴ്സ് വിനയോഗിക്കേണ്ടതാണ്.

"അതിജീവനം 2021'

ഫാത്തിമ മാതാഹയർസെക്കന്ററി സ്കൂളിലെനാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈവർഷത്തെ സപ്തദിനക്യാമ്പ് 2021 ഡിസംബർ26 മുതൽ 2022 ജനുവരി വരെ നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്നു. 'ഇടം' എന്നപേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കുക.ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക,വയോജനങ്ങൾ നേരിടുന്നമാനസികപ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം,ഭരണഘടനാ വാരാചാരണവുമായിബന്ധപ്പെട്ട കാമ്പയിൻ, ലിംഗനീതിയുമായിബന്ധപ്പെട്ടുള്ള പ്രവർത്തനം,വൈവിധ്യമാർന്ന ക്ലാസുകൾ, വിവിധനിർമ്മാണ പ്രവർത്തനങ്ങൾ, തനത്പ്രവർത്തനങ്ങൾ എന്നിവ, കോവിഡ് മഹാമാരിയുടെപശ്ചാത്തലത്തിൽ"അതിജീവനം 2021' എന്ന് പേരിട്ടിരിക്കുന്ന ഈക്യാമ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കി.

നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ 2023-24 വർഷ പ്രവർത്തനങ്ങൾ

എൻഎസ്എസ് യൂണിറ്റ്

ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .സ്കൂളിനും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് .പുതിയ കൃഷി രീതികൾ പരിശീലിക്കുന്നു ,സ്കൂൾ ക്യാമ്പസ് ശുചീകരണം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,മലിനമായ ചെറു ജലാശയങ്ങൾ വൃത്തിയാക്കൽ രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,സ്പെഷ്യൽ സ്കൂളിലെ കുട്ടികളോടൊപ്പം ഒരു ദിനം പരിസരത്തുള്ള മറ്റ് എൽ പി യുപി സ്കൂളിലെ കുട്ടികൾക്ക് ക്ലാസുകൾ നടത്തുന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിലൂടെ നടക്കുന്നു.

മില്ലറ്റ് കൃഷി

ജീവിതശൈലി രോഗങ്ങളെ പഠിക്ക് പുറത്തു നിർത്തുക എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി ഫാത്തിമ മാതായിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷിക്കായുള്ള നിലമൊരുക്കൽ നടന്നു മില്ലറ്റ് പോലുള്ള ചെറു ധാന്യങ്ങൾ നമ്മുടെ ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്ന് മറ്റു കുട്ടികളെ മനസ്സിലാക്കി കൊടുക്കാനുള്ള ക്ലാസുകളും എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പിന്നീട് അധ്യാപകരും കുട്ടികളും ചേർന്ന് മില്ലറ്റ് കൃഷിയുടെ വിത്ത് പാകൽ നടത്തി.

അക്ഷര തെളിമ

എൻഎസ്എസ് യൂണിറ്റിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആനച്ചാൽ ജി എൽ പി എസ് സ്കൂളിലെ കുട്ടികൾക്ക് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുകയും എളുപ്പത്തിൽ ഗണിത ക്രിയകൾ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു.എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങൾ ഒരു ദിവസം കുട്ടികളോടൊപ്പം കളിയും ചിരിയും പഠനവുമായി ചിലവഴിച്ചു.

ആരോഗ്യരംഗത്തും എൻഎസ്എസ് യൂണിറ്റ്

ദേവിയാർ കോളനി പി എച്ച് സി യുടെ സഹകരണത്തോടെ ഹൈസ്കൂൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും അനീമിയ ടെസ്റ്റ് നടത്തി.ടെസ്‍റ്റ് നടത്താനാവശ്യമായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചതും കുട്ടികളേയും രക്ഷിതാക്കളേയും അറിയിച്ചതും എല്ലാം എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങൾ ആയിരുന്നു.

എൻഎസ്എസ് യൂണിറ്റിനുള്ള സെൽഫ് ഡിഫൻസ് പരിശീലനം

എൻഎസ്എസ് യൂണിറ്റിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് നടത്തി ഇടുക്കി പോലീസ് വുമൺ സെല്ലിന്റെ നേതൃത്വത്തിലാണ് ഗേൾസ് സേഫ്റ്റി ഡെമോക്ലാസ്സ്‌ നടത്തിയത്.ഈ ക്ലാസിലൂടെ കുട്ടികളുടെ ആത്മ വിശ്വാസവും പ്രതികരണ ശേഷിയും വർദ്ധിപ്പിക്കാൻ സാധിച്ചു.

സ്കൂൾ ക്യാമ്പസ് ശുചീകരണം.

ഫാത്തിമ മാതയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്ത മാലിന്യങ്ങളും നീക്കം ചെയ്തു. സ്കൂളിലേക്കുള്ള വഴിയിലെ പുല്ലും മറ്റും വെട്ടി വൃത്തിയാക്കി .എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ ശുചീകരണ പ്രവർത്തനങ്ങൾ വളരെ ഉപകാരപ്രദവും പ്രശംസനീയവും ആണ്

സ്വാതന്ത്ര്യദിനാഘോഷം.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട റാലിയിൽ എൻഎസ്എസ് യൂണിറ്റിലെ മുഴുവൻ അംഗങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു അച്ചടക്കത്തോടെ റാലി നിയന്ത്രിക്കാൻ എല്ലാ അംഗങ്ങളും അധ്യാപകരോടൊപ്പം ചേർന്നുനിന്നു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട വിവിധ മത്സരങ്ങളിൽ അംഗങ്ങൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.

രോഗി സന്ദർശനം

ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആ വാർഡിലെ കിടപ്പ് രോഗികൾ ആരൊക്കെയാണെന്ന് മനസ്സിലാക്കുകയും അവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും സഹായങ്ങൾ നൽകുകയും ചെയ്തു .വാർഡ് മെമ്പർ ശ്രീ കെ കെ രാജു സാറിന്റെ സഹായത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനങ്ങൾ നടത്തിയത്

സ്വച്ഛതകീ സേവ ദിനാചരണം

എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വച്ഛത സേവാ ദിനാചരണ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായി കിടന്ന ഒരു കൈത്തോട് വൃത്തിയാക്കുകയും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കുന്ന ജലസ്രോതസ്സായി മാറ്റുകയും ചെയ്തു.

പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്

സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായി എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് മനസ്സിലാക്കി കൊടുക്കാൻ ക്ലാസുകൾ നടത്തി. സ്കൂളിൽ പലയിടങ്ങളിൽ ആയി പ്ലാസ്‍റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി നോട്ടീസുകൾ പതിപ്പിച്ചു. തുണി സഞ്ചിയുടെ വിതരണവും നടത്തി.

രക്തദാനം മഹാദാനം

രക്തദാനത്തിന്റെ ആവശ്യകതയും മഹത്വവും വിളിച്ചോതുന്ന നിറവ് എന്ന ഷോർട്ട് ഫിലിം എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ നിർമിക്കുകയും യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.

തിരികെ...പ്രധാന താളിലേയ്ക്ക്.....